കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/പിറന്നാൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42660 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പിറന്നാൾ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പിറന്നാൾ

ഏറ്റവും അടുത്ത ചങ്ങാതിമാരായിരുന്നു ശ്രുതിയും ഹരിയും വീണയും ഗോകുലും. നാലുപേരുടെയും വീടുകൾ അടുത്തടുത്തായിരുന്നു,അതുകൊണ്ടുതന്നെ അവർ ഒരുമിച്ചായിരുന്നു സ്കൂളിലേക്ക് പോകുന്നതും വരുന്നതും. അവർ നാലുപേരും നല്ല മെച്ചപ്പെട്ട കുടുംബത്തിൽ നിന്ന് വരുന്നവരായിരുന്നു.കുറവുകളൊന്നും അറിഞ്ഞല്ല അവർ വളർന്നത് .പക്ഷേ അവർക്ക് ഇടയ്ക്കിടെ അസുഖം വരുന്നത് പതിവായിരുന്നു.അങ്ങനെയിരിക്കുമ്പോഴാണ് അവരുടെ ക്ലാസ്സിലേക്ക് പുതിയ ഒരു കുട്ടി വരുന്നത്. അവന്റെ പേര് റിതുൽ എന്നായിരുന്നു. നല്ല വസ്ത്രങ്ങളല്ല അവൻ ഇട്ടിരിക്കുന്നത് എങ്കിലും അവന്റെ മുഖത്ത് ഒരു മായാത്ത ചിരി ഉണ്ടായിരുന്നു.വന്ന് ഒരാഴ്ചയ്ക്ക് ഉള്ളിൽ അവൻ നന്നായി പഠിക്കുമെന്ന് മനസ്സിലായി. പെട്ടന്നുതന്നെ എല്ലാരുമായി കൂട്ടായി ഏങ്കിലും ആ നാലുപേരും ആയി പെട്ടന്ന് അടുത്തു.അങ്ങനെ ഇരിക്കുമ്പോഴാണ് റിതുലിന്റെ പിറന്നാൽ വരുന്നത്. അവന്റെ ഉറ്റ ചങ്ങാതിമാരായ ശ്രുതിയേയും ഹരിയെയും വീണയെയും ഗോകുൽനെയും അവൻ വീട്ടിലേക്ക് ക്ഷണിച്ചു. റിതുലിന്റെ വീട് കണ്ട അവർ ഞെട്ടി. ചെറിയ ഒരു ഓലമേഞ്ഞ വീട്. അവരെ അതിശയപ്പെടുത്തിയത് എന്തെന്നാൽ അത്രയും ചെറുതായിരുന്നു പോലും അവരുടെ വീട്ടിൽ ഇല്ലാത്ത പരിസരശുചിത്വവും വൃത്തിയുമാണ് അവർക്ക് കാണാൻ കഴിഞ്ഞത്. വീടിന്റെ ഓരോ മൂലയും വൃത്തിയായി സൂക്ഷിച്ചിരുന്നു. അവർ നാല് പേർക്കും അവരോട് തന്നെ വെറുപ്പ് തോന്നി. അപ്പോഴാണ് തങ്ങൾക്ക് എന്തുകൊണ്ടാണ് അസുഖം വരുന്നത് എന്നും ഇടയ്ക്കിടെ ആശുപത്രിയിൽ പോകേണ്ടി വരുന്നത് എന്നും അവർക്ക് മനസ്സിലായത്.

അഗ്രജ് ശ്യാം
7 E കെ വി യു പി എസ്സ് പാങ്ങോട്,
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ