സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പരിസരശുചിത്വവും കാക്കകളും

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസരശുചിത്വവും കാക്കകളും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസരശുചിത്വവും കാക്കകളും

ദേ നോക്കൂ അമ്മെ നമ്മുടെ പാത്രങ്ങളെല്ലാം ഈ കാക്കകൾ വൃത്തിയാക്കുന്നു അടുക്കളവശത്തുകിടന്ന പാത്രങ്ങൾ ചൂണ്ടിക്കാട്ടികൊണ്ട് അപ്പു വിളിച്ചു പറഞ്ഞു.പുതിയ സ്കൂളിലേക്ക് പുത്തൻ ഉടുപ്പുമെല്ലാമിട്ട് പോകാൻ തയ്യാറെടുക്കുകയാണ് അപ്പു അടുക്കളയിൽ നിന്ന് ശകാരവാക്കുകളുമായി അമ്മ പുറത്തേക്കിറങ്ങി.എന്താ അപ്പു നിന്നോട് പല്ലുതേയ്ക്കാനല്ലേ പറഞ്ഞത് നീ എന്താ കാക്കകളെയും നോക്കി ഇരിക്കുകയാണോ?പുതിയ സ്കൂളിൽ ആദ്യമെ നേരം വൈകിപോകണോ?അതല്ല അമ്മെ എനിക്കൊരു സംശയം ഈ കാക്കകൾ എന്തിനാ ഈ പാത്രങ്ങളിൽ വന്നിരിക്കുന്നത്?അമ്മയെ സഹായിക്കാനാണോ?അപ്പുവിന്റെ സംശയം കേട്ട് അമ്മയ്ക്ക് ചിരിവന്നു.ശരി നിനക്ക് ഞാൻ പറഞ്ഞു തരാം അമ്മ പറഞ്ഞു. പക്ഷികളിൽ ഏറ്റവും ബുദ്ധിയുള്ള പക്ഷിയാണ് കാക്ക.പരിസരവും മറ്റും വൃത്തിയാക്കുന്ന ഒരു പക്ഷി കൂടിയാണിത്.പരിസരങ്ങളിലെ മാലിന്യം നിർമ്മാർജുനം ചെയ്യുന്നതിൽ ഒരു പരിധിവരെ കാക്കകൾ മനുഷ്യന് സഹായകരമാവാറുണ്ട്. അറിഞ്ഞും അറിയാതെയും മനുഷ്യൻ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ കാക്കകൾ ഭക്ഷണമാക്കുന്നു. അതുകൊണ്ട് തന്നെ പ്രകൃതിയിലെ തോട്ടികൾ എന്ന് കാക്കകളെ അറിയപ്പെടുന്നു. അമ്മയുടെയും മുത്തശ്ശിയുടെയും കുട്ടിക്കാലത്ത് ഇത്രയും മലിനീകരണങ്ങളൊന്നും ഇല്ലായിരുന്നു. ഇപ്പോൾ നമുക്ക് ചുറ്റുമുള്ളവായുപോലും മലിനമാണ്.അപ്പു വീണ്ടും ചോദിച്ചു എങ്ങനെയാ അമ്മെ മലിനീകരണം സംഭവിക്കുന്നത്?അമ്മ തുടർന്നു മനുഷ്യന്റെ പ്രവൃത്തി തന്നെയാണ്‌ മോനേ മലിനീകരണത്തിനു കാരണം. ചപ്പുചവറുകൾ ജലസ്രോതസുകളിൽ വലിച്ചെറിയുന്നത്, പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നത്, അമിതവാഹന ഉപയോഗങ്ങൾ,അതായത് വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നുമുള്ള പുക ഇതൊക്കെ ജലസ്രോതസുകളിൽ മലിനീകരണം ഉണ്ടാക്കുന്നു. അപ്പുവിന് വീണ്ടും സംശയമായി. അങ്ങനെ മലിനമായാൽ എന്തു സംഭവിക്കും അമ്മെ? മോനെ അങ്ങനെ സംഭവിച്ചാൽ മനുഷ്യർക്ക് ഒരുപാട് അസുഖങ്ങൾ ഉണ്ടാകും.ശ്വാസകോശരോഗങ്ങൾ, ത്വക്‌രോഗങ്ങൾ അങ്ങനെ മരണം വരെ സംഭവിക്കാം. ഇന്ന് ലോകത്ത് രൂപപ്പെട്ടു കൊണ്ടിരിക്കുന്ന എല്ലാ രോഗങ്ങൾക്കും കാരണം മനുഷ്യന്റെ പ്രവൃത്തികൾ തന്നെയാണ്‌ അമ്മയുടെ വാക്കുകൾ ശ്രദ്ധിച്ച് എന്തോ ചിന്തിച്ചിരിക്കുകയാണ് അപ്പു പെട്ടെന്ന് അമ്മ പറഞ്ഞു നിർത്തി അവനോട്‌ ചോദിച്ചു എന്താ മോനേ നീ എന്താ ചിന്തിക്കുന്നത് പെട്ടെന്ന് ഒരാവേശത്തോടെ അപ്പു ഓടി അമ്മയുടെ അടുത്തെത്തി. എന്നിട്ടു പറഞ്ഞു അമ്മെ ഞാനൊരിക്കലും നമ്മുടെ പ്രകൃതി മലിനമാക്കില്ല ഞാൻ വലുതാകുമ്പോൾ ഈ ഭൂമിയെ സംരക്ഷിക്കും.അതുപോലെ അഴകൊന്നും ഇല്ലെങ്കിലും നമുക്ക് നല്ലൊരു പാഠമാണ് കാക്ക തരുന്നത് അല്ലേ അമ്മെ?അമ്മ തുടർന്നു.നമ്മൾ ഒന്നിനെയും ഭംഗിനോക്കിയല്ല മോനേ മനസ്സിലാക്കേണ്ടത് പ്രവൃത്തി നോക്കിയാകണം. ഒരു കള്ളച്ചിരിയോടുകൂടി അപ്പു തുടർന്നു അതുകൊണ്ടാണല്ലേ അമ്മെ കുളിക്കാത്ത കൊക്കിനേക്കാൾ നല്ലത്‌ കുളിക്കുന്ന കാക്കയാണെന്ന് പറയുന്നത്..ഹാ..ഹാ..ഹാ..

     ഗുണപാഠം:മനുഷ്യന്റെ ദുഷ് പ്രവൃത്തികൾ തന്നെയാണ്‌ പ്രകൃതിയുടെ നാശത്തിന് കാരണം . അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കു മാനവരാശിയെ രക്ഷിക്കു കൊറോണ പോലുള്ള മാരകമായരോഗങ്ങളെ തടയാൻ പരിസരശുചിത്വം പോലെ തന്നെ വ്യക്തി ശുചിത്വവും പാലിക്കൂ.
നന്ദന
8 I 1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ