എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/ശുചിത്വം
{
ശുചിത്വം
വളരെ ഗുരുതരമായ പരിതസ്ഥിതി യിലൂടെയാണ് ലോകജനത ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 എന്ന മഹാമാരി ലോകത്തെ മുഴുവൻ ആവരണം ചെയ്തിരിക്കുന്നു. ശുചിത്വത്തിലൂടെ മാത്രമേ ഈ മഹാമാരിയെ നേരിടാൻ നമുക്ക് സാധിക്കുകയുള്ളൂ. വൃത്തിയും വെടിപ്പുമുള്ള പരിസരം നമ്മുടെ മനസ്സിന് ഉണർവും സുഖവും നൽകുന്നു. നിർമലമായ മനസിന്റെയും നിഷ്കളങ്കമായ ഹൃദയത്തിന്റെയും അച്ചടക്കമുള്ള ജീവിത ശൈലിയുടെയും പ്രെതിഫലനമാണ് ശുചിത്വം.
പുരാതന സംസ്കാരത്തിൽ ശുചിത്വത്തിനു കൊടുത്തിരുന്ന പ്രാധാന്യം ശ്രദ്ധേയമാണ്. വിട് ശരീരം ഭക്ഷണം വസ്ത്രം തുടങ്ങിയവ ശുദ്ധമായിരിക്കുന്നതിനെ പറ്റി (മോശ ഇസ്രായേൽ ജാനാത്തിനു നൽകിയ വിവിധങ്ങളായ നിയമങ്ങൾ ) ബൈബിളിൽ പലയിടങ്ങളിലും പരാമർശിചിട്ടുണ്ട്. മുഹമ്മദ് നബി ശുചിത്വം സംബന്ധിച്ച കർക്കശമായ നിയമങ്ങ്ൾ നൽകിയിട്ടുണ്ട്. ഭാരതീയ സംസ്കാരത്തിലും ശുചിത്വം പാലിക്കുക ഗൗരവമേറിയ കടമയായി പരിഗണിക്ക പെട്ടിരിക്കുന്നു.എങ്കിലും ശുചിത്വം പാലിക്കുന്നതിൽ നാം ഏറെ പരാജയപ്പെടുന്നു < ശുചിത്വം പാലിക്കുന്നതിൽ കുറ്റകരമായ വിധം ഉദാസീനത കാണിക്കുന്ന ഒരു ജനതയായി നാം മാറി എന്നതിന്റെ സൂചനയാണ് വൃത്തി ഹീനങ്ങളായ നമ്മുടെ തെരുവുകളും പൊതു സ്ഥലങ്ങളും. വീടുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും വ്യവസായ ശാലകളിലെയും മാലിന്യം വലിച്ചെറിയാനുള്ള സ്ഥലങ്ങളായിരിക്കുന്നു നമ്മുടെ തോടുകളും പുഴകളും പൊതു നിരത്തുകളും. വികസനത്തിന്റെ യും സാംസ്കാരിക വളർച്ചയുടെയും ആദ്യ ചുവട് "ശുചിത്വം " ആണെന്ന് നാം ഗ്രഹിക്കണം. < <
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ