ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കോവിഡും ആശങ്കകളും നേട്ടങ്ങളും നഷ്ടങ്ങളും

കോവിഡും ആശങ്കകളും നേട്ടങ്ങളും നഷ്ടങ്ങളും

നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന മഹാമാരിയായ കോവിഡ് 19 എന്ന് വൈറസിനെ ആണ്. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്നും ഇത് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വ്യാപിച്ചു. ഈ വൈറസ് പകരുന്നത് സമ്പർക്കത്തിലൂടെയാണ്.

                കോവിഡ് 19 എന്ന വൈറസ് മനുഷ്യരിലും, പക്ഷികളിലും, സസ്തനികളിലും ഈ രോഗം ഉണ്ടാകുന്നു. ഈ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. പനി, ചുമ, ജലദോഷം എന്നിവയാണ്.  ഈ വൈറസിനെ കൃത്യമായ ചികിത്സയില്ല. 28 ദിവസം ഐസ് ലേറ്റ് ചെയ്തതാണ് ചികിത്സ നൽകുന്നത്. വൈറസ് സാന്നിധ്യമുള്ള അയാളെ സ്പർശിക്കുമ്പോഴും, അയാൾക്ക് ഹസ്തദാനം നൽകുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. 
               ജാഗ്രത
         .......................

▪️ ജനങ്ങൾക്ക് ആശങ്കകൾ വേണ്ട എപ്പോഴും ശുചിത്വം പാലിക്കുക. ▪️ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക. ▪️യാത്ര കുറയ്ക്കുക. ▪️20 മിനിറ്റ് ഇടവിട്ട് കൈകൾ കഴുകുക. ▪️ആവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തു പോകുക. ▪️ ധാരാളം വെള്ളം കുടിക്കുക. ▪️ സർക്കാർ തരുന്ന നിർദേശങ്ങൾ പാലിക്കുക.

             നേട്ടങ്ങൾ
      ............................

▪️ വായു മലിനീകരണം കുറഞ്ഞു. ▪️ മദ്യ നിരോധനം നടപ്പിലാക്കി. ▪️വീട്ടിൽ ഇരുന്നാലും പ്രാർത്ഥിക്കാം എന്ന് ആയി ▪️ കുട്ടികൾക്ക് ജങ്ക് ഫുഡ് കൊടുത്തില്ലെങ്കിലും ജീവിക്കാം എന്ന് തെളിയിച്ചു. ▪️വീട്ടിലെ ഭക്ഷണം എല്ലാവർക്കും രുചികരമായി തോന്നി. ▪️വീടും പരിസരവും വൃത്തിയായി. ▪️ ചിലർ വീട്ടിൽ കൃഷിയും തുടങ്ങി. ▪️ വീട്ടുകാർ തമ്മിലുള്ള അകലം കുറഞ്ഞു അടുപ്പം കൂടി. ▪️മോഷണവും ലഹരിപദാർഥങ്ങളുടെ ഉപയോഗവും കുറഞ്ഞു. ▪️ വാഹന അപകടങ്ങളും കുറഞ്ഞു. ▪️ ഈ വൈറസ് മൂലം വളരെ വിലപ്പെട്ട ജീവനുകൾ വളരെ നഷ്ടമായി. ▪️വൈദ്യുതി ഉപയോഗം കുറഞ്ഞു. ▪️ ഈ മഹാമാരിയെ നിയന്ത്രിക്കാൻ കഴിയട്ടെ എന്ന് നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം.


സഞ്ജീവ്.എസ്
9 B ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം