ജി.എൽ.പി.എസ് ആമപ്പൊയിൽ/അക്ഷരവൃക്ഷം/കൊറോണയും മാജിക്കും
{BoxTop1 | തലക്കെട്ട്= കൊറോണയും മാജിക്കും | color= 3
അമ്മ അടുക്കളയിൽ ദോശ ചുട്ടു കൊണ്ടിരിക്കുമ്പോഴാണ് അപ്പു കരഞ്ഞു കൊണ്ട് ഓടി വന്നത്.എന്തിനാ അപ്പൂ നീ കരയുന്നത്? അമ്മ ചോദിച്ചു. എനിക്ക് പാടത്ത് പന്ത് കളിക്കാൻ പോവണം, അച്ഛനെന്നെ പോവാൻ സമ്മതിക്കുന്നില്ല അപ്പു ഉറക്കെ കരഞ്ഞു.ടിവി യിലും പത്രത്തിലുമൊക്കെ കൊറോണയെക്കുറിച്ചുള്ള വാർത്തകൾ നീ കാണുനില്ലേ അപ്പൂ, ഈ സമയത്ത് പുറത്തിറങ്ങിയാൽ അപ്പുവിനും അസുഖം വരും. മാത്രമല്ല അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടിക്കാൻ പോലീസുകാർ എല്ലായിടത്തും കാണും. അതുകൊണ്ടല്ലെ അച്ഛൻ പോണ്ടാന്നു പറഞ്ഞത്, അമ്മ ചോദിച്ചു. അപ്പുറത്തെ വീട്ടിലെ ചേട്ടൻമാർ പാടത്ത് പന്ത് കളിക്കാൻ പോയല്ലോ, അപ്പു വീണ്ടും കരഞ്ഞു. അപ്പു കരയാതെ ഈ ദോശ കഴിച്ചാൽ അമ്മ മാജിക്കങ്കിൾ കൊറോണയെ നശിപ്പിക്കുന്ന ഒരു വീഡിയോ കാണിച്ചുതരാം. അമ്മയിതു പറഞ്ഞപ്പോൾ അപ്പുവിന് സന്തോഷമായി. അവന് മാജിക്കങ്കിളിനെ വലിയ ഇഷ്ടമാണ്, അങ്കിൾ കാണിക്കുന്ന മാജിക്കുകളും പറയുന്ന കഥകളുമെല്ലാം അപ്പു ഇടക്കെല്ലാം കാണാറുണ്ട്. എന്തു രസാ അതൊക്കെ.അപ്പു വേഗം ദോശ കഴിച്ച് വീഡിയോ കാണാൻ റെഡിയായി. സാമൂഹ്യ അകലം പാലിച്ചും പുറത്ത് പോയി വന്നാൽ സോപ്പിട്ട് കൈ കഴുകിയും കൊറോണ വൈറസിനെ നശിപ്പിക്കുന്ന മാജിക്ക് അവൻ അത്ഭുതത്തോടെ കണ്ടു.വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ അവൻ വേഗം അച്ഛൻ്റെ അടുത്തേക്കോടി. അച്ഛാ കൊറോണ പോവുന്നവരെ ഞാനിനി പുറത്തേക്ക് പോവില്ലാട്ടോ. കൊറോണയെ കൊല്ലാനുള്ള കുറെ സൂത്രങ്ങൾ മാജിക്കങ്കിൾ കാണിച്ചു. ഞാനതെല്ലാം ചെയ്യും. ഇതു കേട്ട അച്ഛൻ സന്തോഷത്തോടെ അപ്പുവിന് ഒരുമ്മ കൊടുത്തു.
മാളവിക.കെ.ബേബി
|
2A ജി എൽ പി എസ് ആമപൊയിൽ വണ്ടൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ