എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ്-19 നമ്മൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. നാം വിചാരിച്ചാൽ മാത്രമേ ഒരു പരിധി വരെ ഈ വിപത്തിനെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂ. കൈകൾ വൃത്തിയായി കഴുകിയും സാമൂഹ്യ അകലം പാലിച്ചും ഒരു പരിധി വരെ ഈ വിപത്തിനെ പ്രതിരോധിക്കാം. കാലാവസ്ഥ മാറുന്നതനുസരിച്ച് നമ്മുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ അനവധിയാണ്. ശരീരത്തെ രോഗങ്ങൾക്ക് അടിമപ്പെടാതെ പിടിച്ചുനിർത്തുന്നതിന് ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുകയല്ലാതെ വേറെ മാർഗമില്ല. ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ചെറുതായി മഴ നനഞ്ഞാലോ വെയിലുകൊണ്ടാലോ പനിയും ജലദോഷവുമൊക്കെ വരാറുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയാതിരിക്കുന്നതിനാണ് നാം എല്ലാവരും ശ്രദ്ധിക്കേണ്ടത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കുറച്ചു കാര്യങ്ങൾ:- • കൈകൾ വൃത്തിയായി കഴുകുക. (നമ്മൾ അറിയാതെ അണുക്കൾ നമ്മുടെ കൈകളിൽ എത്തുന്നു. ശുചിത്വക്കുറവ് ഈ അണുക്കളെ നമ്മുടെ ശരീരത്തിൽ എത്തിക്കുകയും രോഗം പിടിപെടുന്നതിനു കാരണം ആവുകയും ചെയ്യുന്നു. കൈകൾ സോപ്പുപയോഗിച്ചു കഴുകണം.) • പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കണം. (പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ധാരാളം വെള്ളം കുടിക്കുന്നതുമൂലം നമ്മുടെ ശരീരത്തിൽ നിന്നും വിഷാംശം പുറംതള്ളപ്പെടുന്നു.) രോഗം വന്നിട്ട് ചികിൽസിക്കുന്നതിലും നല്ലത് രോഗം വരാതിരിക്കാൻ കരുതൽ എടുക്കുകയാണ്.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം