ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/അക്ഷരവൃക്ഷം/യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <big><big><big>യാത്ര</big></big></big>      <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
യാത്ര     

ശരവേഗ സമാനമായ് സമയം പോകവേ
കാലമാം രഥത്തിൽ ഞാൻ ദേവലോക യാത്ര ചെയ്തീടവേ
ജീവഹൃദയ രക്തക്കറ പുരണ്ടോരെന്നിൻ
കൈകളാൽ എൻ ജീവമനോഹാരിത നശിച്ചുവെന്നു
ശരത്കാലമുകിൽ അന്തർഗതമാം സംഗീതം
എന്നന്തരാത്മാവിനായ് ശാന്തിഗീതമായ് മാറവേ
വിധിതൻ ദിവ്യ സ്പർശമേറ്റ നിന്നുടെ
അന്തരാത്മാവിൻ ശോകഗാനം
അലയടിക്കുന്നൊരാ സാഗര മധുരത്തിൽ
ഒരു കുഞ്ഞിളം കാറ്റായി മാറവേ
ഇന്നു നിന്നെ വഹിക്കുന്ന ജനഗണത്തിൽ
ഒരാളായി ഞാനും പിന്തുടരവേ
വെറുക്കുന്നു മാലാഖമാർ
പാപമാലിന്യമാം നിന്നെ സ്വീകരിക്കുവാൻ
ബന്ധത്തിലായ നിൻ അന്തരാത്മാവിനായി
ദൈവത്തിൽ സ്തുതിഗീതം മുഴക്കുന്നു ഞാൻ
നിഷ്ക്കളങ്കനാം ഒരു ദൈവപുത്രൻ
സമയമാം രഥത്തിൽ ഇതാ ലോകയാത്ര ചെയ്തീടുന്നു

ആദിത്യൻ.എസ്
9B ഗവ.ബോയ്സ് എച്ച്.എസ്.എസ് മിതൃമ്മല
പാലോട് ഉപജില്ല
ആറ്റിങ്ങൽ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത