സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ശുചിത്വം

16:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scghs44013 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=ശ‌ുചിത്വം | color= ൨ }} <poem><center> ആരോഗ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശ‌ുചിത്വം



ആരോഗ്യമുള്ള ശരീരം
സാന്ത്വനമായൊരു ജീവിതം
പുലരുമീ പ്രതിരോധശേഷിയാൽ
ശുചിത്വമെന്ന മൂന്നക്ഷരത്തിൽ
വേണ്ട വേണ്ട പാശ്ചാത്യശൈലി
നമുക്കാരെയും കെട്ടിപിടിക്കേണ്ട
തുടരാം നമ്മുടെ നാടൻ ശൈലിയിൽ
കൈകൂപ്പിടാം നമുക്കൊന്നായി

ഒരാൾ നന്നായാൽ കുടുംബം നന്ന്
കുടുംബം നന്നായാൽ സമൂഹം നന്ന്
സമൂഹം നന്നായാൽ നാട് നന്ന്
വരവേൽക്കാം പ്രതിരോധശേഷിയുള്ള യുഗത്തെ

മനുഷ്യനെ കാർന്നുതിന്നുന്ന
പലവിധ രോഗത്തിൽനിന്നും
ചേക്കേറാം നമുക്കൊന്നായി
ശുചിത്വമെന്ന ഒറ്റ വാക്കിനാൽ

മനുഷ്യമനസിനെ
ഭീതിയുടെ അഗാതയിൽ തള്ളിവിട്ട
രോഗങ്ങൾക്കെതിരായി
പ്രതിരോധശേഷി വളരട്ടെ
മനുഷ്യ ജീവിതസാക്ഷിയിൽ

കഴുകീടാം കൈകൾ വൃത്തിയായി
 സോപ്പും വെള്ളവും ഉപയോഗിച്ചും
തൂവാലകൊണ്ട്  മറച്ചീടാം മൂക്കും വായും
 ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും

ഒന്നിക്കാം ഒരുമിക്കാം
മനുഷ്യനന്മക്കായും
നാടിന്റെ ഉയർച്ചക്കായും
ഒരുമിച്ച് കൈകോർക്കാം നമുക്കൊന്നായ്

അൻസിന മുഹമ്മദ്. എസ്. എ
6 H സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത