ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/മലയാളനാട്ടിൻ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
10:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മലയാളനാട്ടിൻ അതിജീവനം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മലയാളനാട്ടിൻ അതിജീവനം

മലയാളനാട്ടിലെ മണ്ണിൻ സൗരഭ്യം
വാനോളമുയർന്നൊരീ യുഗത്തിൽ
നമ്മെ തകർക്കുവാൻ വന്നൊരു പ്രളയമേ
നിന്നെത്തകർത്തു നാം ഒന്നായ്
ഭിന്നിപ്പു വീണൊരീ മണ്ണിൽ
ഒന്നിപ്പിൻ കാഹളമുയർന്നു
പിന്നെ നീ വന്നു നിപ-യായ്
കൊണ്ട് പോകാൻ കൊതിച്ചു നമ്മെ
ആട്ടിപ്പായിച്ചു നിന്നെ
കൈകോർത്തു ഞങ്ങൾ വീണ്ടും
കൊറോണയെക്കണ്ടു ഭയന്നു
കുറച്ചൊന്നു ഞങ്ങൾ വീണ്ടും
പിടിച്ചു കെട്ടും ഞങ്ങൾ
അതിവേഗം നിന്നെ തുരത്തും
മലയാളിതൻ അർപ്പണബോധം
അത് ലോകത്തിൻ മാതൃകയാണേ
ഉയർത്തെണീക്കും ഞങ്ങൾ വിജയക്കൊടി പാറിക്കും.

അഭിജിത് എസ്
5 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത