ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/വേനലിൽ ഒരു മഴ

12:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42324 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വേനലിൽ ഒരു മഴ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനലിൽ ഒരു മഴ

വെട്ടിത്തിളക്കുന്നു ജലാശയം
പൊട്ടിക്കരയുന്നു ഭൂമി.


ഒാടിയൊളിക്കുന്നു ജീവികളൊക്കെയും
താളം തെററുന്നു മനുഷ്യൻറെയും
ഒാളങ്ങളില്ല ജലാശയങ്ങളിൽ
പാടുവാനില്ല കിളികളൊന്നും
പാറുവാനില്ല പറവകളൊന്നും.


പെട്ടെന്നു വന്നൊരു മഴയത്തിറങ്ങി
ചാടിക്കളിക്കുന്നു തവളകൾ
ഒാടിക്കളിക്കുന്നു കുഞ്ഞുങ്ങളും
പാറിപ്പറക്കുന്നു പൂമ്പാററകളും.

ആടിത്തിമിർക്കുന്നു മരങ്ങളും
ചാഞ്ചാടിയാടുന്നുചെടികളും
കളകളം പാടിക്കിളികളും
മണം വാരി വിതയ്ക്കുന്നു ഭൂമിയും
മണ്ണിൻ മണം വാരി നിറയ്ക്കുന്നു ഭൂമിയും

അഭിമന്യ എം സുനിൽ
4 B ഗവ എൽ പി എസ് പേരുമല
ആററിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത