വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി

എൻ്റെ കൊറോണക്കാലം
      പ്രകൃതിയുടെ  മടിത്തട്ടിലാണ് നമ്മൾ ജീവിക്കുന്നത്.പ്രകൃതി നമ്മുടെ മാതാവാണ് അതിനെ സംരക്ഷിക്കേണ്ടത്  നമ്മുടെ കടമയാണ് .പരിസ്ഥിതിയെ  സംരക്ഷിക്കുന്ന നിലനിർത്തുന്ന ഒരു പിതുതലമുറയായി  നമ്മൾ മാറണം  .പ്രകൃതിയിലെ ഓരോന്നും നമ്മുക് വളരെ മൂല്യമുള്ളതാണ് .നമ്മുടെപ്രകൃതി നമ്മുക് മനോഹരമായ  പൂക്കൾ ,കടൽ,വനങ്ങൾ ,ശുദ്ധവായു  തുടങ്ങി നിരവധി  വസ്തുക്കൾ നൽകുന്നു .പ്ലാസ്റ്റിക് ഉപയോഗം   വർദ്ധിച്ചു വരികയാണ് .പ്ലാസ്റ്റിക് കത്തിക്കുമ്പോഴും  ഫാക്ടറികളിൽ  നിന്നുള്ള  വിഷവാതകം  ശ്വസിക്കുമ്പോഴും   കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക്  കാരണമാകുന്നു.നമ്മൾ ഓരോരുത്തരും ഒന്ന് മനാട്ടുവച്ചാൽ  നമ്മുക്ക്  ഈ ലോകത്തെ തന്നെ രക്ഷിക്കാം .പരിസ്ഥിതിക്  ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമാകും  .പണ്ട്   കാലങ്ങളിൽ പ്രകൃതിയെ  ഇണങ്ങി ജീവിച്ചവരായിരുന്നു.പ്രകൃതിയിലെ ഓരോ വിഭവങ്ങളും അധ്വാനിച്ചുണ്ടാക്കി കഴിച്ചിരുന്നവർ  ഇപ്പോഴാകട്ടെ  നമ്മൾ ഭഷ്യവസ്തുക്കൾക്കുവേണ്ടി കൂടുതലും അന്യസംസ്ഥാനത്തിനെ ആശ്രയിക്കുന്നു .നമ്മൾ പ്രകൃതിയെ എത്രത്തോളം വേദനിപ്പിക്കുന്നുവോ  അത്രത്തോളം പ്രകൃതി നമ്മളെയും വേദനിപ്പിക്കും .അതിന്റെ ഉദാഹരണങ്ങളാണ്  രണ്ടു വർഷം കേരളത്തിൽ നടന്ന മഹാപ്രളയം .അതിൽ ഒരുപാടു ആളുകൾ മരണമടഞ്ഞു .കവളപ്പാറയിലൊക്കെ  ഉരുൾപൊട്ടലിൽ  മരിച്ചവരുടെ  എണ്ണം  നമ്മുക്ക് പറഞ്ഞു  ബോധിപ്പിക്കാൻ   പറ്റാത്ത  അത്രയാണ്.  വളരെ  പ്രയാസത്തോടെയാണ്  അന്ന്  കേരളം  ഓരോ  നിമിഷവും  തരണം  ചെയ്തത്.  പ്രകൃതി  സൗന്ദര്യം നമ്മൾ  ആസ്വദിക്കണം  അതിനെ നമ്മൾ  വെട്ടിമാറ്റുകയല്ല   വേണ്ടത്.  മലിനീകരണവും  വനനശീകരണവും  ഭൂമിയെ  ഇല്ലതാക്കുന്നതിനു  തുല്യമാണ്‌. ഈ  അടുത്ത കാലത്തു  നിറഞ്ഞു  നിന്ന  വാർത്തയായിരുന്നു  ശ്വാസം  മുട്ടുന്ന ഡൽഹി.  വായു മലിനീകരണം  കാരണം  അവിടെ ഓക്സിജൻ  പാർലർ  വരെ  തുടങ്ങി. ഇങ്ങനെ  ഒരു സ്ഥലത്തലെങ്കിലും  ലോകത്തിന്റെ  പല  കോണുകളിലായി  ദുരന്തങ്ങൾ  നമ്മെ  അലട്ടികൊണ്ടിരിക്കുന്നു. നാം  ജീവിക്കുന്നതിനുവേണ്ടി  ഉപയോഗിക്കുന്ന  എല്ലാ വസ്തുക്കളും  പ്രകൃതിയുടെ  സ്വത്തുക്കളാണ് .  അത് നാം  നശിപ്പിക്കാനും  നഷ്ടപ്പെടുത്താനും  പാടില്ല. പുതുതലമുറയായ നമ്മൾ  പ്രകൃതിക്ക്   താങ്ങും  തണലുമായി  എല്ലാ കാലവും  അതിനെ  സംരക്ഷിക്കണം.                     
                 

സന.ടി
7E വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം