പി. റ്റി. എം. എൽ. പി. എസ്. കുമ്പളത്തുംപാറ/അക്ഷരവൃക്ഷം/ കരുതൽ
കരുതൽ
ഒരുമയോടെ കരളുറച്ച് ഒത്തുചേർന്നു നിന്നിടാം കരുതലോടെ അകലെമാറി 'കൊറോണ'യെ തുരത്തിടാം സ്പർശനം ഒഴിവാക്കണം കൈകൾ ശുദ്ധിയാക്കണം വൃത്തിയായി ശ്രദ്ധയോടെ പ്രതിരോധിച്ചു നിൽക്കണം യാത്രകൾ ഒഴിവാക്കണം രോഗവ്യാപ്തി തടയണം ഉണരണം വിവേകമോടെ ഒത്തുചേർന്നു നിന്നിടാൻ കാണുവാൻ കഴിഞ്ഞിടാത്ത ഈ മഹാവിപത്തിനെ ശുദ്ധിയായി ശുചിത്വമോടെ നമ്മിൽ നിന്നകറ്റിടാം ലോകമാകെ ഭീതിയായി മാറിടും മഹാമാരിയെ നിനക്കു നാം തന്നിടും 'പ്രതിരോധം 'എന്ന പ്രതിവിധി
|