എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/ആരോഗ്യ ശുചിത്വം
ആരോഗ്യ ശുചിത്വം
കൈകൾ ഉപയോഗിച്ച് നമ്മൾ ധാരാളം കാര്യങ്ങൾ ചെയ്യാറുണ്ട്. ഇങ്ങനെ നാം അറിയാതെ തന്നെ മാലിന്യങ്ങൾ, രോഗാണുക്കൾ, രാസവസ്തുക്കൾ നമ്മുടെ കൈയിൽ പുരളുന്നു . കൈകൾ കഴുകാതെ ഭക്ഷണം കഴിച്ചാൽ അത് വായിലേക്ക് ചെല്ലുന്നു . മറ്റുള്ളവർ തമ്മിൽ ഇടപഴകുമ്പോഴും ഈ രോഗാണുക്കൾ പടരുന്നത്. നമ്മുടെ കൈകളിലൂടെയാണ്. ലോകത്ത് ശിശുമരണനിരക്ക് കൂടുന്നത് കാരണമായ അസുഖമാണ് വയറിളക്കവും ന്യൂമോണിയയും കൈകൾ ശരിയായി കഴുകുന്നതിലൂടെ ഈ രോഗങ്ങൾ മൂലമുള്ള ശിശു മരണനിരക്ക് കുറയ്ക്കുവാൻ കഴിയും. ശരിയായി കൈകഴുകിയാൽ മാത്രമേ ഉദ്ദേശിച്ച ഫലങ്ങൾ കിട്ടുകയുള്ളൂ ഇടക്കിടക്ക് സോപ്പുപയോഗിച്ച് വിരലുകളും കൈയുടെ എല്ലാ വശങ്ങളും നന്നായി കഴുകണം. സോപ്പില്ലെങ്കിൽ ഉപ്പുവെള്ളത്തിൽ അമർത്തി കഴുകിയാൽ അഴുക്കെല്ലാം പോകും. ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും കക്കൂസിൽ പോയതിനു ശേഷവും കൈ നല്ലവണ്ണം സോപ്പുപയോഗിച്ച് കഴുകണം ചുമയോ തുമ്മലോ ഉണ്ടെങ്കിൽ ഇടക്കിടക്ക് കൈകൾ കഴുകണം. അതു മാത്രമല്ല കൈയിൽ തൂവാല കരുതണം കൈകൾ വ്യത്തിയാക്കി വയ്ക്കുക എന്നത് നമ്മുടെ ജീവചൈതന്യമായി കരുതണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ