ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത് .മനുഷ്യനും പ്രകൃതിയും ചേർന്നതാണ് ഈ പരിസ്ഥിതി .ഇതിനു ദോഷം വരുന്ന പ്രവർത്തനങ്ങൾ നമ്മുടെ താളം തെറ്റിക്കും .അത് ആപത്കരമാണ് .മനുഷ്യനും പരിസ്ഥിതിയുമായുള്ള ഈ പരസ്പരബന്ധം ഇന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് .മലിനീകരണം വർധിക്കുന്നത് ആരോഗ്യ പരിരക്ഷയിൽ വരെ മാറ്റം വരുത്തുന്നു എന്നതിനു ഉദാഹരണമാണ് കൊറോണ പോലെയുള്ള വൈറസ് രോഗങ്ങൾ . നമ്മൾ ഇനിയെങ്കിലും ഇത് തിരിച്ചറിയണം . ഇന്നു ഈ മഹാമാരിയെ തോൽപ്പിച്ചാൽ മാത്രം പോരാ ഇനി ഇതുപോലുള്ളവ വരാതെ നോക്കുകയും വേണം .ഇപ്പോൾ നമുക്ക് വീടുകളിൽ തന്നെ കഴിയാം . നല്ല നാളെയെ സ്വപ്നം കാണാം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ