സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ അക്ഷരപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
10:58, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അക്ഷരപ്പാട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അക്ഷരപ്പാട്ട്


അ - അകലം പാലിക്കാം
ആ - ആൾക്കൂട്ടം ഒഴിവാക്കു
ഇ - ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകാം
ഈ - ഈശ്വര തുല്യരാം ആരോഗ്യപ്രവർത്തകർ
ഉ - ഉപയോഗിക്കാം മുഖാവരണം
ഊ - ഊഷ്മളമാക്കു കുടുംബ ബന്ധങ്ങൾ
ഋ - ഋഷിവര്യന്മാരെ പോലെ ധ്യാനം ചെയ്യാം
എ - എപ്പോഴും ശുചിത്വം പാലിക്കാം
ഏ - ഏർപ്പെടാം കാർഷിക വൃത്തിയിൽ
ഐ - ഐക്യത്തോടെ നിയമം പാലിക്കാം
ഒ - ഒഴിവാക്കാം യാത്രകൾ
ഓ - ഓടിച്ചുവിടാം കൊറോണയെ
ഔ - ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം
അം - അംഗബലം കുറയാതെ നാടിനെ കാത്തിടാം
 

അഭിരാമി അനിൽ
1 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത