സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ നിൻ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിൻ രോദനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിൻ രോദനം

നിൻ രോദനം
കേൾപ്പു നാം
എത്ര പാപങ്ങൾ ഞങ്ങളീ
                                        മാനവർ
നിന്നോട് ചെയ്തുപോയ്

സർവ്വം സഹയാം നീ, നിൻ
രുദ്രഭാവത്തിൽ
                തിരിച്ചടിക്കുന്നുവോ?
അതിബലശാലിയാം
                                മാനവർ
ബുദ്ധികൊണ്ടടക്കി ഭരിച്ചതും
വെട്ടിപ്പിടിച്ചതും
                       വൃഥാവിലാകുന്നു.


പ്രളയത്താൽ മാനവർ തൻ
                   ചെയ്തികൾക്കുള്ള
പ്രതിഫലം നൽകി നീ........
ഇതാ വീണ്ടുമൊരു വ്യാധിയും
                                    നൽകി നീ
പ്രകൃതിയാം മാതാവല്ലയോ
                                                 നീ
തൻ മക്കൾതൻ തെറ്റുകൾ
                    പൊറുക്കുകയില്ലേ?

ദിയ എൻ രാജ്
8 I1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത