സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം-ലേഖനം

പരിസ്ഥിതി സംരക്ഷണം


കൂട്ടുകാരെ, പരിസ്ഥിതിയെ കുറിച്ചണ് ഞാൻ കുറച്ചു കാര്യങ്ങൾ എഴുതുന്നത്.നമ്മുടെ അച്ഛനും അമ്മയും വീടുകൾ ശുചിയായി നോക്കുന്നത് നമുക്കറിയാം. പക്ഷെ ആരും തന്നെ നമ്മുടെ പരിസ്ഥിതിയെ കുറിച്ച് ഓർക്കാറില്ല. ഇനിയും ഉറക്കം നടിക്കരുത് ഉണർന്നു പ്രവർത്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. വരൂ വരൂ ഒന്നിച്ചു പ്രവർത്തിക്കാം.എല്ലാവരും പല ആവിശ്യത്തിനായി മരങ്ങൾ മുറിക്കുന്നു.നമുക്ക് മരങ്ങളെ കുറിച്ചുള്ള നല്ലവശങ്ങൾ പറഞ്ഞുതരേണ്ടവർ തന്നെ അതിനെ നശിപ്പിക്കുന്നു. ജലാശയങ്ങൾ മലിനമാക്കുന്നു. കിണറുകൾ മൂടുന്നു, പ്ലാസ്റ്റിക് അമിതമായി ഉപയോഗം കാരണം ആഗോളതാപനം ഉണ്ടാകുന്നു. പരിസ്ഥിതിയിലേക്കുള്ള മനുഷ്യന്റെ അമിതമായ കൈകടത്തലുകൾ പല രീതിയിലുള്ള പ്രകൃതി ക്ഷോഭങ്ങളും ഉണ്ടാക്കുന്നു.നമുക്ക് കണ്ടറിയാൻ ഒരു വയലില്ല കൃഷിക്കാരില്ല പുകയും പൊടിയും മാലിന്യവും നിറഞ്ഞ ചുറ്റുപാട് മാത്രം.എന്തിനാ ഈ പ്രകൃതിയെ നശിപ്പിക്കുന്നത്? അരുത് അരുത്. മണ്ണൊലിപ്പു തടയാനും ധാരാളം മഴ ലഭിക്കാനും സഹായിക്കും. മരങ്ങളെ മാത്രമല്ല ഒരു പുൽച്ചെടി പോലും നശിപ്പിക്കരുത്.ഇനിയും നശിപ്പിച്ചാൽ ഞാൻ ഉൾപ്പെടെ എന്റെ തലമുറയ്ക്ക് ജീവിക്കാൻ പറ്റാത്ത ഒരവസ്ഥ ഉണ്ടാകും.ഒരിക്കലും നശിപ്പിക്കരുത് പരിസ്ഥിതി പ്രശ്നങൾ ഉണ്ടാക്കാതിരിക്കുക.മണ്ണിനെയും വായുവിനേയും ജലത്തേയും മലിനമാക്കാതിരിക്കുക. ജീവിക്കണം വരും തലമുറയ്ക്ക് ഒരു രീതിയിലും ജലക്ഷാമം ഉണ്ടാക്കരുത്. ആഗോളതാപനം കാരണം ചൂട് കൂടുകയാണ്. ഇതെല്ലാം മനുഷ്യന്റെ ദുഷ് പ്രവർത്തികൾ കൊണ്ടാണ്. എന്തിനാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നത്? നന്മ നിറഞ്ഞ ഈ ലോകത്തെ നമ്മൾ നന്നായി പരിപാലിക്കണം എന്നു പറഞ്ഞു കൊണ്ട് എന്റെ വാക്കുകൾ നിർത്തുന്നു.

അനിഷ്ക എ എസ്
3 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം