ഉള്ളടക്കത്തിലേക്ക് പോവുക

ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/കൊറോണ 2020

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 597534 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ 2020 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ 2020


മാനവരാശിയെ ഒന്നായ് വിഴുങ്ങുവാൻ
മാരണമായങ്ങ് എന്തിന്നു വന്നു നീ?
എവിടെനിന്നെത്തി നീ?എവിടേക്കുപോണു നീ?
പാവം ജനങ്ങളെ ദ്രോഹിക്കയാണോ നീ?
                      ഊരില്ല,പേരില്ല,മരുന്നില്ല പിന്നയോ?
നാലുജനങ്ങളോ കൂടുവാൻ പറ്റില്ല
നിൻ മുഖം കാണേണ്ട വിട്ടിട്ടു പോകനീ
ഈ മണ്ണിലൊന്നും വിതക്കേണ്ട വിത്തുനീ
ഒന്നായിക്കേഴുന്ന പാവംജനങ്ങളെ
കണ്ടിട്ടുസന്താപം തോന്നാത്തതെന്തേ?
പേടിച്ചരണ്ടങ്ങുവീട്ടിൽ കഴിയുന്ന പാവം-
ജനങ്ങൾക്കുവേറെവഴിയില്ല ബൈ ബൈ പറയൂ നീ...........

 

അഹല്യ ബിനു
3A ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത