Schoolwiki സംരംഭത്തിൽ നിന്ന്
പകലും രാത്രിയും തിരിയാതെ ......
............. (കവിത)
- കൊറോണ എന്ന വാക്ക് ഇന്നലെ ഞാൻ കേട്ടു
ഇന്ന് അത് മഴയായി പെയ്യുന്നു
- ഇന്നലെ അത് എന്റെ നാവിൽ വന്നു
ഇന്ന് ലോകരുടെ മുഴുവൻ നാവുകളിൽ
- മഹാവ്യാധിയായി പെയ്യുന്നു
- മഴ കാണാൻ ഇഷ്ട മുള്ള കുട്ടി ഞാൻ
ഈ മഴയെ കാണാനാകാതെ കണ്ണടച്ചു
വാതിലച്ചു ഇരുന്നു മഹാ മാരി കാണുന്നു
- സ്പെയിനിലും ഇറ്റലിയിൽ നിന്നും
ഉയർന്ന നിലവിളികളിൽ മഴ ശബ്ദം കേൾക്കുന്നില്ല
- എന്റെ അയലത്തെ വീടുകളിൽ എല്ലാരും ഉറങ്ങുന്നോ?
ഇപ്പോൾ പകലല്ലേ?
പകലും രാത്രിയും തിരിച്ചറിയാനാകാത്ത ഞാൻ മഴ കാണുന്നു
- കൊറോണ എന്ന മഴ പെയ്തുകൊണ്ടേയിരിക്കുന്നു
- * വൈഷ്ണവി 10 G