അകലം പാലിക്കാം ആൾകൂട്ടം ഒഴിവാക്കാം ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം ഈശ്വര തുല്യം ആരോഗ്യപ്രവർത്തകർ ഉപയോഗിക്കൂ മുഖാവരണം ഊഷ്മളമാക്കൂ കുടുംബബന്ധങ്ങൾ ഋഷിവര്യൻമാരെ പോലെ ധ്യാനം ചെയ്യാം എപ്പോഴും ശുചിത്വം പാലിക്കാം ഏർപ്പെടാം കാർഷികവൃത്തിയിൽ ഐക്യത്തോടെ നിയമം പാലിക്കാം ഒഴിവാക്കാം യാത്രകൾ ഓടിച്ചു വിടാം കൊറോണയെ ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം അംഗബലം കുറയാതെ നാടിനെ കാത്തിടാം