ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghsscottonhill (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 3 }} <center><poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം


ഒരു നുള്ളു കണ്ണീരു വാർത്തു കൊണ്ടി ലോക-
വ്യഥയോട് ചേരുന്നു നാമേവരും
ഭയമല്ല കരുതലെന്നടിയുറച്ചാൽ നാളെ -
അതി ജീവനത്തിൻ കഥ പറയാൻ
 
സ്യഷ്ടിച്ച - സൃഷ്ടാവ് പോലും പകച്ചുപോയി
നിൻ ചെയ്തികൾ കണ്ടുകണ്ണടച്ചു
സർവ്വതും വെട്ടി പിടിക്കുവാൻ നീ നേർത്ത-
സമവാക്യമൊന്നതിൽ പിറവി കൊണ്ടു.

നിൻ ബന്ധനത്തിന്റെ ചുരുളഴിച്ചിന്നവർ
അന്തക വേഷമോ കെട്ടിയാടി
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ
മനുജാ അനർഹൻ നീ ഇതു നിൻ കർമ്മ ഫലം

വൻമതിൽ താണ്ടിയാ കോട്ടകൾ തച്ചുടച്ചി-
ന്നവനിന്നെന്റെ മണ്ണിലും തേരോട്ടമായി
ഒരു ചുംബനം പോലും നൽകുവാൻ കഴിയാതെ
ചത്താലും തീരാത്ത പാപിയായി
 
അകന്നിരിക്കാം രക്‌തബന്ധങ്ങൾ ഒക്കെയും
ഇരുളിന്റെ മറനീങ്ങും ഒരു പുലരി വരേയും
വാഴ്ത്തിപുകഴ്ത്തിടാമി ആതുര സേവകർ നീതിതൻ പാലകർ തൻ-
കർത്തവ്യ ബോധവും സ്നേഹവും കരുതലും

ലോകാ: സമസ്താ സുഖിനോ ഭവന്തു :
   

കീർത്തന . ആർ
7 G ഗവൺമെൻറ് ഗേൾസ് എച് എസ് എസ് കോട്ടൺഹിൽ
തിരു .സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത