എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ തുടക്കം
തുടക്കം
കാലത്തിന്റെ പോക്ക് നേരിൽ കാണാനായി വീടിന്റെ പുറത്തേക്കിറങ്ങിയതാണ് കേശവൻ എന്ന എഴുത്തുകാരൻ. അയാൾ ചുറ്റുപാടും നോക്കി. ചുറ്റും മാലിന്യവും മറ്റ് വസ്തുക്കളും കുന്നുകൂടിയിരിക്കുന്നു. അവിടെയുള്ള പഞ്ചായത്ത് പ്രസിഡന്റായ സുഹൃത്തിനോട് കേശവൻ ചോദിച്ചു. "എന്തൊക്കെയുണ്ട് സുധീഷേ, സുഖം തന്നെയല്ലേ. സുഖമല്ല ,അസുഖം. സ്വസ്ഥതയില്ല .ഒന്നു മാറിയാൽ മറ്റൊരു അസുഖം." സുധീഷ് മറുപടി പറഞ്ഞു. കേശവൻ തീർത്തും കാര്യബോധത്തോടെ ചിരിച്ചുക്കൊണ്ട് ചോദിച്ചു. "എങ്ങനെ അസുഖം വരാതിരിക്കും? ചുറ്റും മാലിന്യക്കൂമ്പാരമല്ലേ? വീടിന്റെെയും സ്വന്തവും ശുചിത്വം നോക്കി പരിസര ശുചിത്വം എല്ലാവരും മറന്നു കഴിഞ്ഞു. പരിസരം കൂടി ശുചിയായിരുന്നാലേ അസുഖം വരാതിരിക്കുകയുള്ളൂ." "കേശവൻ പറയുന്നത് ശരിയാ .പക്ഷേ ഇതെല്ലാവരെയും ബോധിപ്പിക്കണ്ടേ? " സുധീഷ് ചോദിച്ചു. കേശവൻ ഒന്നു ചിന്തിച്ചിട്ട് മറുപടി പറഞ്ഞു. പഞ്ചായത്ത് യോഗത്തിൽ അവതരിപ്പിക്കുക. മാലിന്യം ജനങ്ങൾ തന്നെ വേർതിരിച്ച് സംസ്കരിക്കട്ടെ. ഈ തീരുമാനം അടുത്ത പഞ്ചായത്തുക്കളെ അറിയിച്ച്, ഈ നിർദ്ദേശം കൈമാറാൻ ആവശ്യപ്പെടുക. എങ്ങനെയുണ്ട്?" "നല്ല പ്രതിവിധി. ഇതോടൊപ്പം രോഗപ്രതിരോധവും കാര്യക്ഷമമാക്കാൻ കഴിയുമല്ലേ കേശവാ സുധീഷ് സന്തോഷത്തോടെ മറുപടി പറഞ്ഞു. കേശവൻ ചിരിച്ചു കൊണ്ട് പറഞ്ഞു: "നാം നന്നായാൽ നമ്മുടെ വീട് നന്നാകും ,വീട് നന്നായാൽ നാട് നന്നാകും, നാട് നന്നായാൽ ലോകം തന്നെ നന്നാകും എന്നല്ലേ അതിനു ശേഷം അവർ സന്തോഷത്തോടെ പിരിഞ്ഞു.
സാങ്കേതിക പരിശോധന - pvp തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ