ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/തേടുന്നൊരീ വസന്തം

തേടുന്നൊരീ വസന്തം

ഏതോ തീരം അലിയുകയായ്
തിരയുടെ തലോടലിനായ്
തേരിൽ വന്നു മേഘം
ദൂരേ ദൂരേ മാഞ്ഞു പോയി

യാത്രാമൊഴിയായ് വന്നു
ചെറുകിളികൾ നോവുകളാലെ
സ്നേഹമേ അണയുമോ
രാവിൻ സംഗീതമായ്

മാഞ്ഞുപോയ വെയിലും
മാഞ്ഞുപോയ നിലാവും
കിളികൾ വന്നു ചൊല്ലി
ഇരുളിൻ നോവുകൾ

തിരികെ വരുമോ വസന്തം
ഈ പ്രകൃതിയോടൊന്ന് ചേരുവാൻ
വിരിയുമോ ഇനിയൊരു നിറദീപമായ്
ഹൃദയാദ്ര സൗരഭമായി

പൂജ ഗോപൻ . എൽ
9 ജി.എച്ച്.എസ്.എസ് രാമപുരം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത