സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ലോകത്തെ പിടിച്ച് കുലുക്കിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോകത്തെ പിടിച്ച് കുലുക്കിയ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്തെ പിടിച്ച് കുലുക്കിയ മഹാമാരി

മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു വൈറസ് ആണ് കൊറോണ വൈറസ്. ഇ വൈറസ് ശ്വാസനാളത്തെ ബാധിക്കുന്നു. രോഗം ഗുരുതരമായാൽ ന്യൂമോണിയ, വൃക്ക സ്തംഭനം എന്നിവ ഉണ്ടാകും. മൂക്കൊലിപ്പ്, ചുമ, തൊണ്ട വേദന, തല വേദന, പനി, തുടങ്ങിയവ ലക്ഷണങ്ങൾ. ചൈനക്കുള്ളിൽ ഒതുങ്ങിയില്ല മനുഷ്യ സമ്പർക്കത്തിലൂടെ മറ്റൊരാളിലേക്ക് പകർന്നു കൊണ്ടിരുന്നു. ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട്‌ ചെയ്തത് കേരളമാണ്. 2020 ജനുവരി 30നു സ്ഥിതീകരിച്ചു. ഇപ്പോൾ കേരളത്തിൽ രോഗ ബാധ 364. ഒന്നരലക്ഷത്തിലേറെ പേർ നിരീക്ഷണത്തിൽ. കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങൾ ലോക്ക് ഡൗണിലേക്കു. മൂന്നാം ലോക മഹായുദ്ധം എന്ന് തന്നെ പറയാം. കുടുംബത്തോടൊപ്പം കളിച്ചും ചിരിച്ചും ചെലവഴിക്കാൻ ലഭിക്കുന്ന നിമിഷങ്ങളായും നമുക്കതിനെ കാണാം. ഇ അവസരത്തിൽ നമ്മളോടൊപ്പം പ്രവർത്തിക്കുന്ന സർക്കാരിനും നമ്മെ രക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും നമുക്ക് നേർ വഴി കാണിക്കുന്ന പോലീസുകാർക്കും നന്ദി അറിയിക്കണം. കോവിഡ് താണ്ഡവമാടി ഒരു നാൾ കടന്നു പോകുകയും ലോകം അതി ജീവിക്കുകയും ചെയ്യും. ഇ സമയം BREAK THE CHAIN എന്ന മുദ്രാവാക്യം മുറുകെ പിടിച്ചു നമുക്ക് മുന്നേറാം.

ഫാത്തിമ സന എസ്
9 ഡി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം