10:49, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43031 1(സംവാദം | സംഭാവനകൾ)('{{BoxTop4 | തലക്കെട്ട്=വെള്ളിചിറകുള്ള മാലാഖ | color=2 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂരിരുട്ടിൽ തപ്പിനടക്കുന്നവർ കണ്ടു
വെള്ളിമേഘ ചിറകുകൾ വിരിച്ച മാലാഖയെ
ഒരു തരി വെളിച്ചവുമായി പറന്നിറങ്ങി
അങ്ങകലെ ആകാശപരപ്പിൽ നിന്നും
സാന്ത്വനത്തിന് കുളിർതെന്നലായവർ
അമ്മതൻ കരുതലിൽ സ്നേഹമായി
തിളങ്ങുന്ന കണ്ണുകൾ വിടർത്തി നോക്കി
അരുമയാർന്ന തന്റ മക്കളെ നോക്കാൻ
ദൈവത്തിൻ ദൂതുമായിവന്നവർ
മുഖംമൂടിക്കുള്ളിൽ പുഞ്ചിരിയൊളിപ്പിച്ചു
സ്നേഹവായ്പ്പിന്റെ പറവകളായവർ
ഒഴുകി നടന്നു ഏകാന്തതയിൽ
നമ്മോടപ്പം കാണുന്നു
ഞാനപ്പോൾ കരുണതൻ
പ്രതിരൂപമാം ദൈവത്തെ കാരുണ്യ മൂർത്തിയെ.
അതിജീവനത്തിൽ പ്രതിക്ഷയേകി.
തഴുകിത്തലോടി അവർ വരുന്നു.
കരുതലായി സ്നേഹമായി കരുത്തായി.
കാരുണ്യരൂപന്റെ സാന്ത്വനമായി.