വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/മരിക്കുന്ന വൈറസ്

മരിക്കുന്ന വൈറസ്


"ചൈനേന്നു വീശിയ കാറ്റ്....
കൊറോണയെന്നു പേര്....
പിന്നെ ആ കാറ്റ് വൈറസായി മാറി....
അതു ലോകത്തിൻ ഭീഷണിയായി....
തീ പോലെ പെട്ടെന്ന് പടർന്നു....
അത് ലോകത്തിൻ നാശമായി മാറി....
ഒരാളിൽപ്പടർന്നു രണ്ടാളിൽപ്പടർന്നു....
അങ്ങനെ എണ്ണങ്ങൾ പോയി മറഞ്ഞു....
അതു തടയനായി മാസ്ക്കുകൾ വേണ്ടി വന്നു....
എന്നിട്ടും വൈറസ് ലക്ഷങ്ങളായി....
പിന്നെ മനുഷ്യർ വീട്ടിലിരിപ്പായി....
അത് മനുഷ്യർക്കു ദുഃഖമായി മാറി....
വീട്ടിലിരുന്നു മനുഷ്യർ അതിനെ തടയാനായി ശ്രമിച്ചു....
പാത്രമടിച്ചും ദീപം തെളിച്ചും ഒറ്റക്കെട്ടായി നിന്നു പോരാടി....
അങ്ങനെ ഒന്നായി മാറി ഒരുമിച്ചു നിന്നു....
ഒരുമനമായി ഒന്നിച്ചു മുന്നോട്ടു നീങ്ങി....
ഒരുമയുള്ള ലോകമേ കാത്തിരുന്നു പോരാടി....
ജയിച്ചു നമ്മൾ തിരിച്ചു വരും....
ഇത് നന്മയാകുന്നു ലോകത്തിനായി....
ജയിച്ചു നമ്മൾ തിരികെ വരും"....

അഹല്യ സുരേഷ് പി
9 എ വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം