പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

[[പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ പൂക്കളം

ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ ഒരുക്കിയ ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ പൂക്കളം 2019

ലിറ്റിൽ കൈറ്റ്സ് നെടുമങ്ങാട് സബ് ജിലാ തല ക്യാമ്പ്

നവംബർ 16,17 ദിവസങ്ങളിൽ സബ് ജില്ലാ തല ക്യാമ്പ് നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുകയുണ്ടായി.പി.എച്.എം.കെ.എം.വി & എച്.എസ്.എസ് സ്കൂളിൽ നിന്ന് എട്ട് വിദ്യാർത്ഥികളാണ് പങ്കെടുത്തത്.നാല് വിദ്യാർത്ഥികൾ പ്രോഗ്രാമിങ്ങിനും നാല് വിദ്യാർത്ഥികൾ അനിമേഷനും എന്ന രീതിയിൽ പങ്കെടുത്തു.ശ്രീജ ടീച്ചറിന്റെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിലായിരുന്നു ഈ ക്യാമ്പ്.

         അനിമേഷൻ വിഭാഗത്തിൽ "ടൂപ്പി ടൂബ് ടെസ്ക്" ൽ ചെറു വീഡിയോകളും "ബ്ലൻഡറിൽ" ത്രീഡി അനിമേഷനും "ഓപ്പൺ ഷോട്ട്" ന്റെ ഉപയോഗരീതിയും പഠിപ്പിക്കുകയുണ്ടായി.പ്രോഗ്രാമിങ്ങ് വിഭാഗത്തിലെ കുട്ടികൾക്ക് "സ്ക്രാച്ച്" സോഫ്റ്റ് വെയറിൽ ചന്ദ്രയാൻ വിക്ഷേപണ രീതി നിർമ്മിക്കാനും പഠിപ്പിക്കുകയുണ്ടായി.
      നെടുമങ്ങാട് സബ് ജില്ലയിൽ നിന്നും ഏഴ് സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പാണ് നെടുമങ്ങാട് വച്ച് നടന്നത്.രണ്ട് ദിവസം കൊണ്ടാണ് ഇത്രയും കാര്യങ്ങൾ പഠിച്ചത്.

രണ്ട് ദിവസം നടന്ന ഈ ക്യാമ്പ് വിദ്യാർത്ഥികൾക്ക് വളരെയധികം ഉപയോഗപ്രദമായിരുന്നു.

യെല്ലോ ലൈൻ കാമ്പയിൻ