പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/സയൻസ് ക്ലബ്ബ്-17
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
|
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം |
|
വിദ്യാലയ മികവിന്റെ മാറ്റ് കൂട്ടുന്നതാണ് എന്നും ക്ലബ്ബുകളുടെ ലക്ഷ്യം.2017 മുതൽ 'ബാർബുൾസ്' എന്ന പേരിലാണ് സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നത്. കുട്ടികളിൽ ശാസ്ത്ര കൗതുകം ഉണർത്തുവാൻ ഉദകുന്ന വിധത്തിലാണ് ക്ലബ്ബിന്റെ പ്രവർത്തനം.പ്രവർത്തന മികവിന്റെ അംഗീകാരമായി 2017-18 വർഷത്തെ കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ്ക്ലബ് ശാസ്ത്രമേള നടത്തി വരുന്നു.2017-18അദ്ധ്യയനവർഷത്തിൽ ശാസ്ത്ര മേളകളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്രനാടകം,പ്രവർത്തനമാതൃക,നിശ്ചല മാതൃക, തുടങ്ങിയ വിഭാഗങ്ങളിൽ മത്സരിച്ചു. 2018-2019വർഷത്തെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂണിൽതന്നെ ആരംഭിച്ചു. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു സ്കൂളിൽ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കും വൃക്ഷ തൈകൾ വിതരണം ചെയ്തു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇത്തവണയും ആഗസ്റ്റ് 8ന് നടത്തിയ യുദ്ധവിരുദ്ധറാലിയിൽ യുദ്ധവിരുദ്ധ സന്ദേശം പകരുന്നതിന് സമാധാനത്തിന്റെ സന്ദേശം രേഖപ്പെടുത്തിയ ബലൂണുകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് വിവിധ സേനകളിലെ കുട്ടികൾ പങ്കാളികളായി.
|