ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

നമ്മുടെ സ്കൂളിൽ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചത് 2012-ൽ ആണ്.ഇപ്പോൾ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 88 കേഡറ്റുകൾക്ക് പരിശീലനം കൊടുക്കുന്നുണ്ട്.എസ്.പി.സി പ്രവർത്തന കലണ്ടർ പ്രകാരം ചൊവ്വ, ശനി ദിവസങ്ങളിലാണ് പരേഡും അനുബന്ധപ്രവർത്തനങ്ങളും നടത്തുന്നത്.നേമം സർക്കിൾ ഇൻസ്പെക്ടർ ശ്രീ പ്രദീപിന്റെയും എച്ച്.എം. ൻെയും നേതൃത്വത്തിൽ പോലീസ് ഓഫീസർമാരായ ശ്രീ അജയകുമാർ ശ്രീമതി ബനിത എന്നിവരുൾപ്പെടുന്ന ടീമാണ് കേഡറ്റുകൾക്ക് പരിശീലനം നൽകുന്നത്.

                                                    സ്കൂൾതലപ്രവർത്തനങ്ങൾക്ക് ജാൻസി ടീച്ചർ(ACPO) ശ്രീമതി.രജിത ടീച്ചർ(CPO) എന്നിവർ നേതൃത്വം കൊടുക്കുന്നു.സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും കേഡറ്റുകൾ സജീവമായി പങ്കെടുക്കാറുണ്ട്.കുട്ടികളിൽ മൂല്യബോധവും,നേതൃത്വ പാടവവും സേവന താല്പര്യവും വളർത്തിയെടുക്കുവാൻ ഇതിലൂടെ കഴിയുന്നുണ്ട്.സ്കൂൾ പരിസരത്തെ ഗതാഗതക്കുരുക്ക്,അപകടങ്ങൾ എന്നിവ കുറയ്ക്കാനായി എല്ലാ ദിവസവും കേഡറ്റുകൾ ഗതാഗതനിയന്ത്രണം നടത്തുന്നുണ്ട്.വഴിതെറ്റാൻ സാധ്യതയുള്ള കുട്ടികളുടെ വിവരങ്ങൾ സ്കൂൾ അധികൃതരെ അറിയിക്കുന്നുണ്ട്.SPC-യിലൂടെ അവർക്ക് ലഭിച്ച മൂല്യബോധത്തിന് ഉദാഹരണമാ