ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/കോളനി ദത്തെടുക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 4 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ) ('ഓണാഘോഷത്തോടനുബന്ധിച്ച് തേൻകുഴി കാട്ടുനായ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓണാഘോഷത്തോടനുബന്ധിച്ച് തേൻകുഴി കാട്ടുനായ്ക്ക കോളനി നല്ലപാഠം പ്രവർത്തകർ ദത്തെടുത്തു. ഒന്നാം ക്ലാസുമുതൽ എട്ടാം ക്ലാസുവരെയുള്ള വിദ്യാർഥികളാണ് ഈ കോളനി യിൽ നിന്ന് സ്കൂളിലെത്തുന്നത്. വനാന്തരത്തിലുള്ള കേളനി സ്കൂളിൽ നിന്ന് 5 കി. മീ. ദൂരമുണ്ട്. ഗോത്രസാരഥി പദ്ധതി പ്രകാരം ജീപ്പിലാണ് ഇവരെ സ്കൂളിലെത്തിക്കുന്നത്.ഇവരുടെ പഠനപ്രവർത്തനങ്ങൾ മികച്ചതാക്കുന്നതിനായി കോളനി സന്ദർശനം നടത്തുന്നു. സ്കൂളിൽ സ്ഥിരമായി ഇവരെ എത്തിക്കുന്ന തിനായി നിരന്തരം പ്രൊമോട്ടറുമായും കേളനി നിവാസികളുമായും ബന്ധം പുലർത്തുന്നു. മാസത്തിലൊരിക്കൽ അധ്യാപകർ കേളനി സന്ദർശിച്ചു വരുന്നു. കോളനി നിവാസികളുടെ ജീവിത രീതി മനസ്സിലാക്കുന്നതിനും അവരുടെ പ്രശ്നങ്ങളെക്കുറിച്ചറിയുന്നതിനും വേണ്ട പരിഹാരങ്ങൾ നൽകി സഹായിക്കുന്ന തിനുമായി സർവ്വേ നടത്തി. സർവ്വേ പ്രകാരം 27 വീടുകളാണ് തേൻകുഴി കോളനിയിലുള്ളത്. വളരെ മോശമായ കുടിലുകളിലാണ് ഇവർതാമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ടോയ്ലറ്റ്,റോഡ് മുതലായവ ഒന്നും തന്നെ ഈ കോളനിയിലില്ല. ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനാണ് ശ്രമിച്ചത്. അടിസ്ഥാന പ്രശ്നങ്ങളിൽ ശുചിത്വത്തിനാണ് ഊന്നൽ നൽകിയത്. ടോയ്ലറ്റ് സൗകര്യമില്ലാത്ത ഇവർക്ക് ആദ്യഘട്ടം എന്നനിലയിൽ മൂന്നു കുടുംബങ്ങൾക്ക് ടോയ്ലറ്റ് നിർമ്മിച്ചു നൽകാനെ സാധിച്ചുള്ളൂ. മറ്റുകുടുംബങ്ങൾക്ക് ടോയ്ലറ്റ് അടുത്ത വർഷം നിർമ്മിച്ചുനൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ ഇവർക്ക് ശുദ്ധജലം എത്തിക്കാനുള്ള പ്രവർത്തനം അടുത്തവർഷം പൂർത്തിയാക്കാൻ സാധിക്കുമെന്നു കരുതുന്നു.