ഉള്ളടക്കത്തിലേക്ക് പോവുക

പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം


സയൻസ് ക്ലബ്ബ്

കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ്ക്ലബ് ശാസ്ത്രമേള നടത്തി വരുന്നു.2017-18അദ്ധ്യയനവർഷത്തിൽ ശാസ്ത്ര മേളകളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്രനാടകം,പ്രവർത്തനമാതൃക,നിശ്ചല മാതൃക, തുടങ്ങിയ വിഭാഗങ്ങളിൽ മത്സരിച്ചു. 2018-2019വർഷത്തെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂണിൽതന്നെ ആരംഭിച്ചു. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു സ്കൂളിൽ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കും വൃക്ഷ തൈകൾ വിതരണം ചെയ്തു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇത്തവണയും ആഗസ്റ്റ് 8ന് നടത്തിയ യുദ്ധവിരുദ്ധറാലിയിൽ യുദ്ധവിരുദ്ധ സന്ദേശം പകരുന്നതിന് സമാധാനത്തിന്റെ സന്ദേശം രേഖപ്പെടുത്തിയ ബലൂണുകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് വിവിധ സേനകളിലെ കുട്ടികൾ പങ്കാളികളായി.