വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/എന്റെ ഗ്രാമം
ക്രിസ്തു വർഷം ഒൻപതാം ശതകം വരെ കേരളം സന്ദർശിച്ചിട്ടുള്ള സഞ്ചാരികളുടെ വിവരണങ്ങളിലൊ മറ്റു ഗ്രന്ഥങ്ങളിലൊ കൊല്ലത്തെക്കുറിച്ചുള്ള പരാമർശങ്ങളില്ല. ക്രിസ്തു വർഷം 851 ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരിയായ സുലൈമാനാണ് കൊല്ലത്തെപ്പറ്റി ആദ്യമായി പരാമർശിച്ചിരിക്കുന്നത്. കൊല്ലവർഷം 24ാം ആണ്ടിലുണ്ടായ തരിസാപള്ളി ശാസനത്തിലാണ് കരിക്കോണികൊല്ലം എന്ന് കൊല്ലം പട്ടണത്തെപറ്റിയുള്ള സംശയാദീതമായ ആദ്യത്തെ പരാമർശം. കൊല്ലവർഷം 149ആം ആണ്ടിലെ മാമ്പള്ളി പട്ടയത്തിലും 278ലെ രാമേശ്വരം ശിലാരേഖയിലും കൊല്ലത്തെക്കുറിച്ച് പറയുന്നു. മധ്യ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തു നിന്ന് ചൈനയിലേക്ക് കപ്പലുകൾ പോയിരുന്നത് കൊല്ലം, കോഴിക്കോട് തുറമുഖങ്ങളിൽ നിന്നു മാത്രമായിരുന്നു. പ്രധാനമായും രണ്ട് നദികളും (കല്ലടയാർ, ഇത്തിക്കരയാർ) മൂന്ന് കായലുകളും (ശാസ്താംകോട്ട, അഷ്ടമുടി, പരവൂർ, ഇടവ-നടയറ) ആണ് ജില്ലയിലെ ജലസ്രോതസ്സുകൾ. അച്ചൻകോവിലാറ് ജില്ലയിൽ ഉത്ഭവിക്കുന്നെങ്കിലും പത്തനംതിട്ട ജില്ല, ആലപ്പുഴ ജില്ലകളിലൂടെയും ഒഴുകുന്നു.