കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രാദേശിക പത്രം
ഇലക്ഷന് 2010-11
2010-2011 വര്‍ഷത്തിലെ സ്കൂള്‍ പാര്‍ലമെന്റ് വളരെ ഗംഭീരമായി നടത്തുവാന്‍ കഴിഞ്ഞു. ഇലക്ട്രോണിക് വോട്ടിംങ് യന്ത്രം ഉപയോഗിച്ചുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പായിരുന്നു ഇത്. ഓരോ വിദ്യാര്‍ത്ഥിയും തന്റെ തിരിച്ചറിയല്‍ കാര്‍ഡുമായി വന്ന് വളരെ ആവേശത്തോടെയും,അച്ചടക്കത്തോടെയും തന്റെ സമ്മതിദാനം രേഖപ്പെടുത്തി.ഒരു പോളിംങ് സ്റ്റേഷനില്‍ ഉണ്ടായിരിക്കേണ്ട എല്ലാ സജ്ജീകരണങ്ങളും , അതായത് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, അവര്‍ക്ക് വേണ്ട ഭൗതിക സൗകര്യങ്ങള്‍ എല്ലാം ലാബില്‍ ഒരുക്കിയിരുന്നു. ഒരു ഇലക്ഷന് പ്രതീതി തന്നെ ഇത് എല്ലാവരിലും ഉളവാക്കി. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കൈ വിരലുകളില്‍ ഉള്ള മഷിയില്‍ നോക്കി ആവേശം കൊണ്ടു.
സ്കൂള്‍ യുവജനോത്സവം- 2010-11
== KMO HSS Koduvally
==
പ്രാദേശിക പത്രം
പത്രം ആധുനിക വിവര സാങ്കേതികവിദ്യയുടെ മഹത്തായ സംഭാവനയാണ്. പത്രം വായിക്കാനും , വായിച്ചുകേള്‍ക്കാനും താല്പര്യമില്ലാത്തവര് കാണില്ല. സ്വച്ഛവും ലളിതവുമായ ഉപന്യാസശൈലി , മനോഹരമായ കഥാഖ്യാന ശൈലി, സംഭവങ്ങളുടെ നാടകീയത, ചടുലമായ ഭാഷാസ്വാധീനം തുടങ്ങിയ പത്രപ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകേണ്ട ഭാഷാശേഷികള്‍ വളര്‍ത്താനുള്ള ഒരു പഠനാനുഭവമാണ് പത്രനിര്‍മ്മാണപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതിലൂ ടെ കുട്ടികള്‍ക്ക് ലഭിക്കുന്നത്. സംഭവങ്ങളുടെ വിവരക്കുറിപ്പായ വാര്‍ത്തകളും , മുഖപ്രസംഗങ്ങളും, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും, കാര്‍ട്ടൂണുകളും, ചിത്രങ്ങളും, ലേഖനങ്ങളുമെല്ലാം പത്രത്തിലുള്‍പ്പെടുത്താം. ഒപ്പം തന്നെ എയ്ഡ്സ്, പകര്‍ച്ചവ്യാധികള്‍, പ്രതിരോധ ചികിത്സ, റോഡപകടങ്ങള്‍, ലഹരിവസ്തുക്കള്‍ തുടങ്ങിയവയെപ്പറ്റിയെല്ലാം ബോധവല്‍ക്കരിക്കുന്നതിനുള്ള പരസ്യങ്ങള്‍ക്കും സന്ദേശവാചകങ്ങള്‍ക്കും പത്രത്തില്‍ സ്ഥാനം നല്‍കണം. ഇതിനുപയോഗിക്കുന്ന ഭാഷ ലളിതവും ആശയസമ്പുഷ്ടവുമായിരിക്കണം. സംക്ഷിപ്തമായി വേണം വിഷയം അവതരിപ്പിക്കാന്‍. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍ തയ്യാറാക്കുന്നവയെ ല്ലാം സൂക്ഷമമായ എഡിറ്റിംഗിനും വിലയിരുത്തലിനും വിധേയമാക്കി പൂര്‍ണ്ണത വരുത്തിക്കൊടുക്കാന്‍ ഒരു പത്രാധിപസമിതി അധ്യാപകരുടെ മേല്‍നോട്ടത്തില്‍ സ്കൂളില്‍ പ്രവര്‍ത്തിക്കണം. അക്ഷരത്തെറ്റുകളും വ്യാകരണപ്പിഴവുകുകളും വസ്തുതാപരമായ പിശകുകളും സൂക്ഷ്മവായനയിലൂടെ കണ്ടെത്തി തിരുത്തേണ്ടതുണ്ട്. സ്കൂള്‍ പത്രം തയ്യാറാക്കുന്നതിനാവശ്യമായ ആസൂത്രണം കൃത്യമായി നടത്തി മുഴുവന്‍ കുട്ടികളെയും പങ്കാളികളാക്കുന്ന ഒരു പ്രവര്‍ത്തനമാക്കി മാറ്റി സമയബന്ധിതമായി തന്നെ സ്കൂള്‍ വിക്കിയില്‍ അവരുടെ പത്രം പ്രസിദ്ധീകരിക്കാന്‍ മുഴുവന്‍ സ്കൂളുകള്‍ക്കും കഴിയട്ടെ എന്നാശംസിക്കുന്നു
ഈ വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവം നാല് ദിവസങ്ങളിലായി വളരെ ഭംഗിയയി നടത്തുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.
സ്റ്റേജിന പരിപാടികള്‍ രണ്ട് ദിവസവും, സ്റ്റേജിതര പരിപാടി രണ്ട് ദിവസവുമായിട്ടാണ് നടത്തിയത്.
വിദ്യാര്‍ത്ഥികളെ നാല്
ഗ്രൂപ്പുകളായി തിരിച്ചു.
യുവജനോത്സവ നടത്തിപ്പിനായി നല്ലൊരു പ്രോഗ്രാം കമ്മറ്റിയും,ഓരോ ഗ്രൂപ്പിനും ഗ്രൂപ്പ് കണ്‍വീനര്‍മാരും
അവര്‍ക്ക്
കീഴില്‍ മറ്റ് ടീച്ചേഴ്സും ഇവര്‍ക്ക് എല്ലാ സഹായസഹകരണങ്ങളും നല്‍കികൊണ്ട് നല്ലൊരു ജെ.ആര്. സി. ടീമും ഉണ്ടായിരുന്നു.
കഴിഞ്ഞ
വര്‍ഷത്തെക്കാള്‍ ഭംഗിയായി തന്നെ പരിപാടി നടത്തി.
ഞങ്ങള്‍ക്ക് വേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും നല്കി കൊണ്ട് ടീച്ചേഴ്സ് ഞങ്ങള്‍ക്കൊപ്പം
എപ്പോഴും ഉണ്ടായിരുന്നു.
ഓരോ പരിപാടിയും ജഡ്ജ് ചെയ്യാന്‍ പ്രത്യേകം ജഡ്ജസ്സുണ്ടായിരുന്നു. വിധി നിര്‍ണ്ണയത്തില്‍
ഞങ്ങള്‍ വളരെ തൃപ്തരായിരുന്നു.
പുതുമയേറിയ ഒത്തിരി വിഭവങ്ങളുമായി ഞങ്ങളുടെ കൊച്ചു കൂട്ടുകാരായ LP ക്കാരുടെ
മത്സരേതര പരിപാടികള്‍ അവിസ്മരണീയമായിരുന്നു.
സബ് ജില്ല കലോത്സവത്തിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഞങ്ങള്‍.
UP വിഭാഗത്തിലെ ഒരു കൊച്ചു കൂട്ടുകാരിയുടെ ഒരു കവിത ഇവിടെ ഉള്‍പ്പെടുത്തട്ടെ.
കവിത
നദികള്‍ക്ക് പറയാനുളളത്
നദികളുടെ മാറില്‍ മാനവര്‍ തന്നു
മാലിന്യത്തിന് കുമ്പാരങ്ങള്‍
അറിയുക നിങ്ങള്‍, അറിയുക
നദികള്‍ നാടിനു സമ്പത്ത്
അരുതേ, അരുതേ കൊല്ലരുതേ എന്‍
പ്രാണനേ, നദികള്‍ ജീവന് സമ്പത്ത് ..
എന്നുടെ മാറില്‍ മാനവരിന്ന്
മാലിന്യങ്ങള്‍ സൂക്ഷിക്കുന്നു
ഇന്നാരറിയും എന്നുടെ തേങ്ങല്‍........
..
ഇന്നാരറിയും എന്നുടെ നൊമ്പരങ്ങള്‍
ദൈവം തന്ന എന്‍ ജീവനെ-
നിങ്ങള്‍ തകര്‍ത്തീടല്ലേ
ജീവികള്‍ക്കു ഞാന്‍ വഴികാട്ടിയായി-
ദാഹജലമായി, എന്നിട്ടും എന്‍-
മാറില്‍ മാലിന്യങ്ങള്‍ സൂക്ഷിക്കുന്നു.
ഓര്‍ക്കുക, നിങ്ങള്‍, ഓര്‍ക്കുക.
നദികള്‍ നാടിന് സമ്പത്ത്