നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ
NAVAMUKUNDA H.S.S THIRUNAVAYA
നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ | |
---|---|
വിലാസം | |
തിരുനാവായ തിരുന്നാവായ പി.ഒ, , മലപ്പുറം 676301 , മലപ്പുറം ജില്ല | |
സ്ഥാപിതം | 17 - 06 - 1946 |
വിവരങ്ങൾ | |
ഫോൺ | 04942602134 |
ഇമെയിൽ | nmhsstya@gmail.com |
വെബ്‍സൈറ്റ് | under construction |
കോഡുകൾ | |
സ്കൂൾ കോഡ് | [[19031
ഹയർ സെക്കൻഡറി വിഭാഗം 11044]] ([https://sametham.kite.kerala.gov.in/19031 ഹയർ സെക്കൻഡറി വിഭാഗം 11044 സമേതം]) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി വിജി വിശ്വൻ ph:no 9847170519 |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ഗോപകുമാർ എം കെ ph:no 9446030156 |
അവസാനം തിരുത്തിയത് | |
25-09-2017 | 19031 |
[[Category:19031
ഹയർ സെക്കൻഡറി വിഭാഗം 11044]]
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുന്നാവായ നിളാതീരത്ത് ചരിത്രപ്രാധാന്യമുള്ള ചങ്ങമ്പള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂൾ.1946 ജൂൺ 17-ന് പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1946-ൽ സ്ഥാപിതമായ ഈ സ്ക്കൂളിന്റെ ആദ്യപേര് "'കേരളവിദ്യാപീഠം"' എന്നാണ്. ശ്രീ. കെ.ശങ്കുണ്ണിമേനോനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കെ.വി.ബാലകൃഷ്ണൻ നായർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. തുടക്കത്തിൽ ഫസ്റ്റ് ഫോം സെക്കൻറ് ഫോം തേഡ്ഫോം എന്നീ ക്ളാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.തിരുന്നാവായ നാവാമുകുന്ദക്ഷേത്രം സത്രം കെട്ടിടത്തിലായിരുന്നു ആദ്യം സ്ക്കൂളാരംഭിച്ചത്. 1947 -ൽ ആണ് നിളാതീരത്തെ ചങ്ങമ്പള്ളിക്കുന്നിൽ പണിത കെട്ടിടത്തിലേക്ക് സ്ക്കൂൾ മാറ്റിയത്. 1950 മാർച്ചിലാണ് ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതിയത്.1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഏകദേശം ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 64 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രത്യേകം സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്സ് റൂം ഈ വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- സ്പോർട്സ് അക്കാദമി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
. സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.പി.പദ്മനാഭൻ നായരാണ്.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ഗോപകുമാർ എം കെ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾവിജി വിശ്വനുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സർവശ്രീ "കെ.വി.ബാലകൃഷ്ണൻ നായർ, പി.എം.സേതുമാധവൻ നായർ,ടി.ദാമോദരൻ മൂസ്സത്, വി.ബാലകൃഷ്ണമേനോൻ, വി.എ.ചാക്കോ,പി.ലക്ഷ്മി, സി.കൊച്ചുകാർത്ത്യായനി, കെ.ശശിധരൻ, എസ്.രമാദേവി, ഏ.പി.കൃഷ്ണൻ നമ്പൂതിരി, പി. ഗീത, ടി വി അച്ച്യുതൻ കുട്ടി പി ശ്യാമള
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സുരാസു - നാടകകൃത്ത്, സിനിമാനടൻ"
- ഡോ. വെളുത്താട്ട് കേശവൻ-ചരിത്രകാരൻ"
- സി.അച്ചുതൻ - മുൻ സെബി അപ്പലെറ്റ്ട്രിബ്യൂണൽ ചെയര്മാൻ"
- ശ്രീമതി പി.പി. സരോജിനി-പ്രശസ്തകവി ശ്രീ ഓ.എൻ.വി.കുറുപ്പിന്റെ പത്നി.
- രണ്ടാമത്തെ ഇനം
- മൂന്നാമത്തെ ഇനം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.866751" lon="75.991691" zoom="16" width="350" height="350" selector="no" controls="none">10.866751,75.991691, NMHSS THIRUNAVAYA </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.