വേങ്ങാട് സ്കൂള്‍ ഓണപ്പുലരിയില്‍
വേങ്ങാട് ; മാവേലിമന്നനെ വരവേറ്റ് ഇ കെ നായനാര്‍ സ്മാരക ഗവ ; ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും . വ്യത്യസ്തങ്ങളായ പൂക്കളങ്ങള്‍ ഒരുക്കി കൊണ്ട് ഓരോക്ലാസിലേയും വിദ്യാര്‍ത്ഥിനികള്‍ അവരുടെ മികവ് പ്രകടിപ്പിച്ചു ഇതുകൂടാതെപായസവിതരണവുംവിവിധതരംകായികമത്സരങ്ങളും സംഘടിപ്പിച്ചു . 8 , 9 . 10 ക്ലാസുകള്‍ വേര്‍തിരിച്ചാണ് മത്സരം നടത്തിയത് .ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ N.S.S UNIT ആണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത് . കൂടാതെ ഗെയിഡ്സ്, സ്കൗട്ട്, ജെആര്‍ സി സന്നദ്ദസംഘടനകളും സഹകരണവുമായി രംഗത്തെത്തി . ആര്‍പ്പുവിളിയും ചെണ്ടകൊട്ടുകളുമായി എത്തിയ മാവേലിയും ആഘോഷങ്ങള്‍ക്ക് കരുത്തു പകര്‍ന്നു . വൈകുന്നേരമോടെ ആഘോഷപരിപാടികള്‍ക്ക് സമാപനമായി .