ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
പ്രവേശനോത്സവം (02-06-2025)
2025 - 26 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു.പുതിയ അധ്യയന വർഷത്തിൽ സ്കൂളിലേക്ക് കടന്നുവന്ന എല്ലാ വിദ്യാർത്ഥിനികളെയും അധ്യാപകരെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചന്ദനം ചാർത്തി സ്വീകരിച്ചു.സ്കൂളിൻ്റെ കറസ്പോണ്ടൻൻ്റും ലോക്കൽ മാനേജരുമായ സിസ്റ്റർ എൽസി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചിയുടെ എം.എൽ.എ. കെ. ജെ. മാക്സി ഉദ്ഘാടനം നിർവഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസി, ഹൈസ്കൂൾ എച്ച്. എം. സിസ്റ്റർ മിനി പി. എ. , എൽ .പി .എച് . എം .സിസ്റ്റർ റീന,ഹയർസെക്കൻഡറി അൺ എയ്ഡഡ് പ്രിൻസിപ്പൽ ഡെൽന അരുജ,പി.ടി.എ. പ്രസിഡൻറ് റോണി റാഫേൽ എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു.
എൽ. എസ്. എസ്. സ്കോളർഷിപ്പ്, യു. എസ്. എസ്. സ്കോളർഷിപ്പ്, എൻ. എം .എം .എസ് . സ്കോളർഷിപ്പ്, സംസ്കൃത സ്കോളർഷിപ്പ് എന്നിവ കരസ്ഥമാക്കിയവർക്ക് സമ്മാനം നൽകുകയുണ്ടായി. നവാഗതർക്ക് പുത്തൻ ബാഗും നോട്ടുബുക്കുകളും മധുര പലഹാരങ്ങളും നൽകി.
പാഠം ഒന്ന് നല്ല പാഠം നല്ല മനുഷ്യനാവുക (03-06-2025 - 13-06-2025)
വിദ്യാലയങ്ങളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായ പാഠം ഒന്ന് നല്ല പാഠം നല്ല മനുഷ്യനാവുക എന്ന പദ്ധതിയുടെ ഭാഗമായി 3-06-2025 മുതൽ 13-06-2025 വരെ എല്ലാ ദിവസവും ഒരു മണിക്കൂർ വിവിധ വിഷയങ്ങളിലായി 5 മുതൽ 12 വരെയുള്ള വിദ്യാർത്ഥിനികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനായി ഉള്ള ക്രമീകരണങ്ങൾ നടത്തുകയുണ്ടായി.
ലഹരി ഉപയോഗത്തിനെതിരെ (03-06-2025)
സമൂഹത്തിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നതിനെകുറിച്ചും വിദ്യാർത്ഥികളുടെ ഇടയിൽ ഇത് വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനെ കുറിച്ചും ഇങ്ങനെയുള്ള ചതിക്കുഴികളിൽ വീണു പോകാതിരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ലഹരിയുടെ ദൂഷ്യഫലങ്ങളെകുറിച്ചും വിദ്യാർത്ഥികൾക്ക് ശക്തമായ അവബോധം നൽകിക്കൊണ്ട് ഓപ്പറേഷൻ ഉണർവ്വ് കോഡിനേറ്ററും ഫോർട്ട് കൊച്ചി അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറുമായ ആന്റോ മത്തായി ഒരു മണിക്കൂർ ക്ലാസ് നയിച്ചു.
റോഡ് സുരക്ഷാബോധവൽക്കരണ ക്ലാസ് (04-06-2025)
വിദ്യാർത്ഥികൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , ട്രാഫിക് നിയമങ്ങൾ അനുസരിക്കേണ്ടതിൻ്റെ ആവശ്യകത, റോഡ് സുരക്ഷാ നിയമങ്ങൾ തുടങ്ങിയവയെക്കുറിച്ച് എച്ച് എസ് വിഭാഗം മലയാള അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ കുട്ടികൾക്ക് വ്യക്തമായ ഒരു അവബോധം നൽകി
ലോക പരിസ്ഥിതി ദിനം (05-06-2025)
Beat Plastic Pollution
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിന ആഘോഷങ്ങളിൽ മുഖ്യാതിഥിയായി എത്തിയത് പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ ചിത്ര കുസുമം ആയിരുന്നു.ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്ത് പ്ലാസ്റ്റിക് മലിനീകരണം ആണെന്നുംഇത് നിയന്ത്രിക്കുന്നതിനായിഓരോ വിദ്യാർത്ഥിയും ഏറെ ശ്രദ്ധ ചെലുത്തേണ്ടതാണെന്നും പരിസ്ഥിതി ദിന സന്ദേശത്തിലൂടെ ചിത്ര വ്യക്തമാക്കുകയും വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
സീഡ് ക്ലബ്പ്രവർത്തനങ്ങളുടെ ഭാഗമായിആരംഭിച്ച തുളസി വനം പദ്ധതിയുടെ ഉദ്ഘാടനം സോഷ്യൽസയൻസ് അധ്യാപികയായ സിസ്റ്റർ ഷീല മാത്യു തുളസിത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.തുളസിയുടെ ഔഷധഗുണങ്ങളെക്കുറിച്ചും തുളസി വനം പദ്ധതിയെക്കുറിച്ചും സീഡ് ക്ലബ് കാർഡിനേറ്റർ സിസ്റ്റർ റാണിമോൾ അലക്സ് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി പി. എ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.ഒമ്പതാം ക്ലാസിലെ കുട്ടികൾ മനോഹരമായ പരിസ്ഥിതി ഗാനം ആലപിക്കുകയുണ്ടായിഎല്ലാ വിദ്യാർത്ഥിനികളും പരിസ്ഥിതി സംരക്ഷിക്കുന്നതിനായുള്ള പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികളുടെ 'ക്ലാസ് മുറിയിലേക്ക് ഒരു ചെടി' എന്ന പദ്ധതിയുടെ ഭാഗമായി തങ്ങളുടെ ക്ലാസുകളിലേക്ക് ഓരോ ചെടികൾ നൽകുകയും അത് പരിപാലിക്കുന്നതിനുള്ള നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു.
വ്യക്തി ശുചിത്വം വിദ്യാർത്ഥികളിൽ (05-06-2025)
വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിങ്ങനെ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ശുചിത്വമില്ലായ്മ നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട് എന്ന അറിവും ഓരോ ക്ലാസ് അധ്യാപികയും ക്ലാസ് മുറികളിൽ ഇന്റർനെറ്റിന്റെ സഹായത്തോടെ കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു.ഏവരും അനുവർത്തിക്കേണ്ട ശുചിത്വ ശീലങ്ങൾ വിദ്യാർഥിനികൾ ചാർട്ടിൽ എഴുതി ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കുകയുണ്ടായി.
ആരോഗ്യസംരക്ഷണം(09-06-2025)
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിൽ വ്യായാമത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് കായിക അധ്യാപകരായ അഞ്ജലി , ജെപ്സി എന്നിവർ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ സംഘടിപ്പിക്കുകയും ഓരോ വിഭാഗത്തിനും പ്രത്യേകമായി സൂംമ്പ ഡാൻസ് പരിശീലനം നൽകുകയും ചെയ്തു.
ഡിജിറ്റൽ അച്ചടക്കം(10-06-2025)
സ്കൂൾ അസംബ്ലിയിൽ ഒമ്പതാം ക്ലാസ് ലിറ്റിൽ കൈററ്സ് വിദ്യാർഥികളായ എയ്ഞ്ചൽ കെ. ജെ,നതാനിയ നോബിഎന്നിവർ ചോദ്യോത്തര രൂപേണ ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ച് ബോധവൽക്കരണം നടത്തി.സ്ക്രീൻ സമയം കൂടുന്നത് മൂലം കുട്ടികളിൽ ഉണ്ടാകുന്ന മാനസിക ശാരീരിക പ്രശ്നങ്ങളെക്കുറിച്ചും സ്ക്രീൻ സമയം എങ്ങനെ കുറയ്ക്കണം എന്നതിനെക്കുറിച്ചും ഇവർ സംസാരിക്കുകയുണ്ടായി
കുട്ടികളുടെ അമിത മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും ഇന്റർനെറ്റ്,വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ പിന്നിലെ ചതിക്കുഴികളെക്കുറിച്ചും പോലീസ് ഡിപ്പാർട്ട്മെന്റ് ഡി ഡാക് പ്രോജക്ട് കോഡിനേറ്ററും സൈക്കോളജിസ്റ്റുമായ സഞ്ജന റോയ്, ദിയ മൻഹ എന്നിവർ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നടത്തി .
പൊതുമുതൽ സംരക്ഷണം (11-06-2025)
കണയന്നൂർ താലൂക്ക് റവന്യൂ റിക്കവറി തഹസിൽദാർ ജോസഫ് ഹേർട്ടിസ് പൊതുമുതൽ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകുകയും ചെയ്തു . പൊതുമുതൽ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നവ എന്തൊക്കെയാണെന്നും പൊതുമുതൽ നശിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും ഭൂരിഭാഗം കുട്ടികൾക്കും ഒരു പുതിയ അറിവായിരുന്നു.
അന്നദാനം മഹാദാനം (11.06.2025)
കുട്ടികളിൽ സഹാനുഭൂതി,പങ്കുവെക്കൽ തുടങ്ങിയ മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി സ്കൂളിൻ്റെ നേതൃത്വത്തിൽഎല്ലാ ചൊവ്വാഴ്ചകളിലും നടത്തിവരുന്ന അന്നദാനം മഹാദാനം പദ്ധതിയുടെ ഈ അധ്യയന വർഷത്തെ ഉദ്ഘാടനം ഇടക്കൊച്ചി സെഹിയോൻ ഊട്ടുശാലയുടെ ചുമതല വഹിക്കുന്ന ജൂഡ്സന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികൾ കൊണ്ടുവന്ന ഭക്ഷണപ്പൊതികൾ കൈമാറിക്കൊണ്ട് നിർവഹിക്കുകയുണ്ടായി.
സ്കൂൾ സംരക്ഷണ സമിതി യോഗം (11.06.2025)
വാർഡ് കൗൺസിലർ ഷീബ ഡ്യൂറോം,തോപ്പുംപടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാബി ,ജനമൈത്രി പോലീസ് സീമ ഭായ്,പി.ടി.എ പ്രസിഡൻറ് റോണി റാഫേൽ,സി.പി.ഒ മാരായ പ്രസാദ്,പി .എസ് സുജിത്,എച്ച് എസ് എസ് പ്രിൻസിപ്പൽ സിസ്റ്റർ മോളി വി. ഡി ,ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി പി.എ,വ്യാപാരി വ്യവസായ പ്രതിനിധി അഹമ്മദ് താഹിർ,റസിഡൻസ് അസോസിയേഷൻ പ്രതിനിധി മാക്സൺ,എൽ പി ,യു.പി,എച്ച് .എസ്,എച്ച്.എസ്.എസ്.അധ്യാപക പ്രതിനിധികൾ,വിദ്യാർത്ഥി പ്രതിനിധികൾ,പിടിഎ,എം പി ടി എ അംഗങ്ങൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ സ്കൂൾ സുരക്ഷയെ കുറിച്ചുള്ള അവലോകനം നടത്തി.
എസ് പി സി പ്രിലിമിനറി ടെസ്റ്റ് (12.06.2025)
എട്ടാം ക്ലാസിലെവിദ്യാർത്ഥികൾക്കുള്ള എസ് പി സി പ്രിലിമിനറി ടെസ്റ്റ് സി പി ഒ മാരായ അഞ്ജലി വി., ലിയ റീറ്റ എന്നിവരുടെ നേതൃത്വത്തിൽ നടത്തി
വൈകാരിക നിയന്ത്രണാവബോധം (12.06.2025)
പരസ്പരം സഹകരിച്ച് വർത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വൈകാരിക നിയന്ത്രണത്തെകുറിച്ചും കുട്ടികൾക്ക് എല്ലാ ക്ലാസ് അധ്യാപകരും പ്രത്യേകം ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.
സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് യോഗം (12.06.2025)
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ഈ അധ്യയന വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പഠന പ്രവർത്തനങ്ങനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിനെകുറിച്ച് ചർച്ചചെയ്യുകയും വിഷയാടിസ്ഥാനത്തിൽ അധ്യാപകർ യോഗം ചേർന്ന് തയ്യാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാൻ ഈ യോഗത്തിൽ പ്രകാശനം ചെയ്യുകയും ചെയ്തു.അക്കാദമിക് മാസ്റ്റർ പ്ലാൻ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും നടത്തുകയുണ്ടായി
വിജയാഘോഷവും വായനാദിനവും (19.06.2025)
2024 -25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് സ്കൂൾ നേടിയ മികച്ച വിജയം ആഘോഷിക്കുവാനായി സംഘടിപ്പിച്ച വിജയോത്സവത്തിൽ ഫോർട്ട് കൊച്ചി സബ് കലക്ടർ കെ മീര ഐ.എ.എസ്.ആയിരുന്നു മുഖ്യാതിഥി.വായനാദിനവും വിജയോത്സവവും ഒരുമിച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ മീര ഐ.എ.എസ് നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ ആരംഭിച്ച വായനാശീലം സിവിൽ സർവീസ് എക്സാമിനും തൻ്റെ ജീവിതത്തിലുംവളരെയധികം സഹായകമായി എന്ന്കുട്ടികളോട് പറയുകയുണ്ടായി.പലതവണ പരിശ്രമിച്ചാണ് സിവിൽ സർവീസ് നേടിയെടുത്തതെന്നും പരാജയങ്ങളിൽ മനസ്സു മടുക്കാതെ മുന്നേറണമെന്നും അവർ കുട്ടികളോട് ആഹ്വാനം ചെയ്തു.എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 51 വിദ്യാർത്ഥികൾക്കും ഒൻപത് എ പ്ലസ് നേടിയ 12 വിദ്യാർത്ഥികൾക്കും പി.ടി.എ മെമെന്റോ നൽകി ആദരിച്ചു. പ്രസ്തുത ചടങ്ങിൽ അധ്യക്ഷസ്ഥാനം വഹിച്ചത് എച്ച് .എസ് .എസ് പ്രിൻസിപ്പൽ സിസ്റ്റർ മോളി വി .ഡി ആയിരുന്നു.ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി .എ, പതിനൊന്നാം ഡിവിഷൻ കൗൺസിലർ ഷീബ ഡ്യൂറോം, പി. ടി. എ പ്രസിഡൻറ് റോണി റാഫേൽ, ഔവർ പി ലേഡീസ് കോൺവെൻറ് സുപ്പീരിയർ സിസ്റ്റർ ആനന്ദി സേവ്യർ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.വായനാ ദിന ഉൽഘാടനത്തിൻ്റെ ഭാഗമായി ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനിയായ ഫിദ ഫാത്തിമ ബി.ആർ ഇ.വായനനയ്ക്കുറിച്ചും ഇതിൻ്റെ സൗകര്യങ്ങളെക്കുറിച്ചും പ്രസംഗം അവതരിപ്പിക്കുകയുണ്ടായി. മികച്ച വിജയം നേടിയതിന് വിദ്യാലയത്തിന് ലഭിച്ച ട്രോഫി സബ് കലക്ടറിൽ നിന്നും ഈ വർഷത്തെ പത്താം ക്ലാസ് അധ്യാപകർ ഏറ്റുവാങ്ങി. പത്താം ക്ലാസ് വിദ്യാർത്ഥി ആയിരുന്ന ദേവകി ഡി .എൽ തൻ്റെ വിദ്യാലയനുഭവങ്ങൾ പങ്കു വച്ചു. ഷാലിമ ടീച്ചർ ഏവർക്കും നന്ദിയർപ്പിച്ചു.
അന്താരാഷ്ട്ര യോഗാ ദിനവും ലോക സംഗീത ദിനവും (20.06.2025)
അന്താരാഷ്ട്ര യോഗാ ദിനവും ലോക സംഗീത ദിനവും വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഇന്നേ ദിവസം മുഖ്യാതിഥിയായെത്തിയത് യോഗാചാര്യയും മുൻ അധ്യാപികയുമായ ലില്ലി പോൾ ടീച്ചറാണ്. ജീവിത ശൈലീ രോഗങ്ങളെ അകറ്റി നിർത്തുന്നതിനും ആരോഗ്യകരവും ചിട്ടയുമുള്ള ജീവിത രീതി ക്രമപ്പെടുത്തുന്നതിനും യോഗാഭ്യാസം വളരെയധികം സഹായകമാവുമെന്ന് തൻ്റെ ജീവിതാനുഭവങ്ങളിലൂടെ ടീച്ചർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഹൃദയത്തെയും മനസിനെയും സമ്പുഷ്ടമാക്കുന്നതാണ് സംഗീതം. അത് ഭാവനയെയും സൃഷ്ടിപരതയെയുംഉണർത്തുന്നതാണ് എന്ന് പ്രധാന അധ്യാപിക സിസ്റ്റർ മിനി ആൻ്റണി വ്യക്തമാക്കി. എസ്.പി.സി, ഗൈഡിംഗ്, ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥിനികൾ കായികാധ്യാപികയായ അഞ്ജലി ടീച്ചറുടെ നേതൃത്വത്തിൽ യോഗനടത്തുകയുണ്ടായി. ഹൈസ്കൂൾ വിദ്യാർത്ഥികൾ സംഗീതത്തെക്കിച്ചുള്ള മനോഹരമായ ഒരു സംഘഗാനം ആലപിച്ചു.
എസ് പി സി കേഡറ്റ് സെലക്ഷൻ ടെസ്റ്റ് നടന്നു.
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂഡ് ടെസ്റ്റ് (25.06.2025)
എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായുള്ള ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂട് ടെസ്റ്റ് ഐടി ലാബിൽ വച്ച് ലിറ്റിൽ കൈറ്റ്സ് മെൻ്റേർസിൻ്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.എട്ടാം ക്ലാസിലെ 132 വിദ്യാർത്ഥിനികൾ ഈ പരീക്ഷയിൽ പങ്കെടുത്തു
എസ് പി സി ഫിസിക്കൽ ടെസ്റ്റ്
എട്ടാം ക്ലാസിലെ വിദ്യാർത്ഥിനികൾക്കായുള്ള എസ് പി സി കേഡറ്റ് സെലക്ഷൻ നടത്തുന്നതിനുള്ള ഫിസിക്കൽ ടെസ്റ്റ് നടത്തുകയുണ്ടായി
ലഹരി വിരുദ്ധ ദിനം (26.06.2025)
എൽ.പി , യു.പി , എച്ച്.എസ് , എച്ച്.എസ്.എസ് വിഭാഗങ്ങൾ ഒരുമിച്ച് ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു.എച്ച് എസ് എസ് വിഭാഗം കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ്മോബ് ഏറെ ശ്രദ്ധേയമായിരുന്നു. ലഹരി വിരുദ്ധ ദിന റാലി തോപ്പുംപടി എസ് ഐ ശ്രീ ഷാബി സാർ ഉദ്ഘാടനം ചെയ്തു. എൽ.പി, യു.പി, എച്ച്.എസ് , എച്ച്.എസ്. എസ് വിഭാഗം കുട്ടികളും അധ്യാപകരും റാലിയിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷയുടെ ഫല പ്രസിദ്ധീകരണം (30.06.2025)
ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 41 കുട്ടികൾ അംഗങ്ങളായ ലിറ്റിൽ കൈറ്റ്സിന്റെ ബാച്ച് 2025-28 നിലവിൽ വന്നു.
ബഷീർ ദിനാചരണം (7.07.2025)
ജൂലൈ 5 ന് നടത്തേണ്ടിയിരുന്ന ബഷീർ ദിന പ്രവർത്തനങ്ങൾ ജൂലൈ 7 തിങ്കളാഴ്ച നടത്തി.ഹെഡ്മിസ്ട്രസ് സിസ്റ്റർ. മിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഷീർ അനുസ്മരണ സന്ദേശവും ബഷീറിൻറെ നോവലിനെ ആസ്പദമാക്കി കഥാപാത്രാവിഷ്കരവും നടന്നു.
വാങ്മയം ഭാഷാ പ്രതിഭ മത്സരം (17.07.2025)
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന വാങ്മയം ഭാഷാ പ്രതിഭ മത്സരം നടത്തപ്പെട്ടു
പി.ടി.എ ജനറൽ ബോഡി മീറ്റിംഗ് (25.07.2025)
പി.ടി.എ പ്രസിഡന്റ് ശ്രീ. റോണി റാഫേലിന്റെ അധ്യക്ഷതയിൽ പി.ടി.എ ജനറൽ ബോഡി മീറ്റിംഗ് ഉച്ചയ്ക്ക് 2:30 ന് ഹയർസെക്കൻഡറി ഹാളിൽ വച്ച് നടത്തപ്പെട്ടു. പ്രസ്തുത യോഗത്തിൽ തോപ്പുംപടി എസ്.ഐ ശ്രീ. ഷാബി സാർ , ഉദയം പ്രോജക്ട് കോഡിനേറ്റർ ശ്രീമതി. അപർണ എന്നിവർ പങ്കെടുത്തു.
സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ധ്വനി -2025 (31.07.2025 & 01.08.2025)
സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ധ്വനി 2025 പ്രശസ്ത പിന്നണിഗായകനായ പ്രദീപ് ബാബു ഉദ്ഘാടനം ചെയ്തു.തുടർന്ന് വിവിധ വേദികളിലായി കുട്ടികൾ തങ്ങളുടെ കഴിവുകൾ മാറ്റുരച്ചു.രണ്ടുദിവസങ്ങളിലായി നടന്ന യുവജനോത്സവത്തിന്റെ ഭാഗമായി കെ സി എസ് എൽ , വൈ എസ് എം സംഘടനകളുടെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. സമാഹരിച്ച് തുക നമ്മുടെ സ്കൂളിലെ തന്നെ ഒരു കുട്ടിയുടെ ഭവന നിർമ്മാണത്തിനായി സംഭാവന ചെയ്യുകയും ചെയ്തു.
എസ് പി സി കേഡറ്റ്സ് പാസിംഗ് ഔട്ട് പരേഡ് (05.08.2025)
പത്താം ക്ലാസ് വിദ്യാർത്ഥിനികളായ എസ് പി സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിമല പുട്ടാദിത്യ ഐ പി എസിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.പ്രൗഢഗംഭീരമായ ചടങ്ങ് പോലീസ് കമ്മീഷണർ സല്യൂട്ട് സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഔവർ ലേഡീസ് എസ് പി സി കേഡറ്റ്സ് ബാന്റിന്റെ നേതൃത്വത്തിൽ ദേശീയ ഗാനം അവതരിപ്പിച്ചു.
"സ്കൂൾ മുറ്റം" പ്രകാശനം (06.08.2025)
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിനികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്കൂൾ മുറ്റം ഡിജിറ്റൽ പത്രം രണ്ടാം ലക്കത്തിന്റെ ഔദ്യോഗികമായ പ്രകാശനം നടത്തുകയുണ്ടായി. ജൂൺ മാസത്തിലെ ആദ്യ പതിപ്പ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആന്റണിക്കും സ്കൂൾ ലീഡർ ഉമ്മു സുലൈമിലും കൈമാറിക്കൊണ്ട് നിർവഹിക്കുകയുണ്ടായി
സ്കൂൾ പാർലമെൻറ് ഇലക്ഷൻ (14.8.2025)
സ്കൂൾ പാർലമെൻറ് ഇലക്ഷന്റെ ഭാഗമായി യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ എല്ലാ ക്ലാസുകളിലും കുട്ടികൾ വോട്ടെടുപ്പ് നടത്തി ക്ലാസ് ലീഡറിനെ തെരഞ്ഞെടുക്കുകയുണ്ടായി.ഇതിനുശേഷം എല്ലാ ക്ലാസ്സ് ലീഡേഴ്സും ഒരുമിച്ച് ചേർന്ന് ഇലക്ഷൻ നടത്തി സ്കൂൾ ലീഡറിനേയും അസിസ്റ്റൻറ് സ്കൂൾ ലീഡറിനെയും തെരഞ്ഞെടുത്തു ഈ അധ്യായന വർഷത്തെ സ്കൂൾ ലീഡറായി പത്താം ക്ലാസ് എഫ് ഡിവിഷനിൽ പഠിക്കുന്ന ഉമ്മു സുലൈം കെ യു , അസിസ്റ്റൻറ് സ്കൂൾ ലീഡറായി ഒമ്പതാം ക്ലാസ് എഫ് ഡിവിഷനിൽ പഠിക്കുന്ന ദേവനന്ദന ജി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
സ്വാതന്ത്ര്യദിനാഘോഷം (15.08.2025)
സോഷ്യൽ സയൻസ് ക്ലബ്,എസ് പി സി ,ഗൈഡിങ് ,ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകൾ ഒരുമിച്ച് ചേർന്ന് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഒ എൽ ടി ടി ടി ഐ പ്രിൻസിപ്പൽ ഫിലിമിൻ മാത്യു ദേശീയ പതാക ഉയർത്തി.എസ് ആർ ജി അംഗവും ടി ഡി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനും ആയിരുന്ന സുധീഷ് ഷേണായി സാർ മുഖ്യാതിഥി ആയിരുന്നു. എസ് പി സി ,ഗൈഡിങ് കുട്ടികളുടെ മാർച്ച് പാസ്റ്റ്, എസ് പി സി ബാൻഡ് അവതരണം,ദേശഭക്തിഗാനം തുടങ്ങിയവ ചടങ്ങിന്റെ മാറ്റുകൂട്ടി.