ഫൂട്ബോൾ ടൂർണമെന്റ് 03.07.2025

അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ചു സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് മത്സരവും സ്കൂൾ ഫുട്ബോൾ ടീം സെക്ഷനും നടത്തി . മത്സരം HM ഉദ്ഘടനം ചെയ്തു . യൂ പി , എച് എസ് തലത്തിലായി നടത്തിയ ആവേശകരമായ റെഡ് , ഗ്രീൻ , ബ്ലൂ, യെല്ലൊ ഹോക്‌സുകൾ തമ്മിൽ നടന്ന മത്സരത്തിൽ 25 ടീമുകൾ പോരാടി വിജയികളക്ക് കപ്പ് നൽകി

കായിക മേള 07.08.2025

ഈ വർഷത്തെ സ്കൂൾതല കായിക മേള 2025 ഓഗസ്റ്റ് 7ന് നടന്നു . കായിക മേളയുടെ ഔദ്യോധിക ഉദ്‌ഘാടനം പി ടി എ പ്രസിഡന്റ് ശ്രി ബ്രൈഫിൻ നിർവഹിച്ചു . ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ച പരിപാടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി എലിസബത്ത് വി ജെ സ്വാഗതം ആശംസിച്ചു.സിനിയർ അസിസ്റ്റന്റ് ജോളികുട്ടി ടീച്ചർ , സ്റ്റാഫ് സെക്രട്ടറി , എസ് ആർ ജി കൺവീനർ , എന്നിവർ ആശംസകൾ അറിയിച്ചു .ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം നടത്തി . സ്പോർട്സ് കൺവീനർ ശ്രി സിറിൽ സത്യൻ കൃതജ്ഞത അറിയിച്ചു . തുടർന്ന് കായിക മത്സരങ്ങൾ അരങ്ങേറി . വിജയികൾക്ക് മെഡലും സെര്ടിഫിക്കറ്റും വിതരണം ചെയ്തു .