ഗവ ഹയർ സെക്കന്ററി സ്കൂൾ ഓച്ചിറ/പ്രവർത്തനങ്ങൾ/2025-26/2025-26
| Home | 2024-27 | 2025-28 | 2026-29 |
== പ്രവേശനോത്സവം ==
2024- 25 അധ്യയനവർഷത്തെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഗേളി ഷണ്മുഖൻ ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് ശ്രീ.കെ.സുഭാഷ് അധ്യക്ഷത നിർവഹിച്ചു.മുഖ്യപ്രഭാഷണം ശ്രീ മനോജ് കുമാർ .കെ.വി.നടത്തുകയുണ്ടായി . പ്രിൻസിപ്പൽ ശ്രീ അരുണാഞ്ജലി സ്വാഗതം ആശംസിച്ചു .എസ്സ് .എം.സി. ചെയർമാൻ ശ്രീ കബീർ എൻസൈൻ ,വാർഡ് മെമ്പർ ശ്രീ അജ്മൽ ,സീനിയർ അസിസ്റ്റന്റ് ചമേലി.പി ,സ്റ്റാഫ് സെക്രട്ടറി ബിന്ദു വി എന്നിവർ ആശംസകൾ അർപ്പിച്ചു .Full A plusനേടിയ വിദ്യാർത്ഥികൾ ,LSS,USS എന്നീ സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയുണ്ടായി .
== JUNE 5 പരിസ്ഥിതി ദിനാചരണം ==
SEED ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവ.എച്ച്.എസ്.എസ്.ഓച്ചിറയിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ നട്ടു .JRC,LITTLE KITES, PTA അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു
== JUNE 6ലഹരി വിരുദ്ധ ദിനം == JUNE 5 നു amritha paliative care unitന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരന പരിപാടിയുടെ ഭാഗമായി സിവിൽ എക്‌സൈസ് ഓഫീസർ ശ്രീ.ജിനു തങ്കച്ചൻ നയിക്കുന്നു
== JUNE 19 വായന ദിനം ==
JUNE 19 വായന ദിനാചരണം പബ്ലിക് ലൈബ്രറി ഓച്ചിറയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കോൺഫറൻസ് ഹാളിൽ
വെച്ചു നടത്തുകയുണ്ടായി .പ്രശസ്ത എഴുത്തുകാരൻ ശ്രീ വിമൽ റോയ് പരിപാടി ഉദ്‌ഘാടനം ചെയ്തു .പരിപാടിയുടെ ഭാഗമായി പുസ്തക വിതരണം ,വായനാദിന പ്രതിജ്ഞ ,കഥാകഥനം ,പോസ്റ്റർ നിർമാണം ,ആസ്വാദനക്കുറിപ്പു തയ്യാറാക്കൽ,വായന ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു
== 2025 JUNE 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം == ലഹരി വിരുദ്ധ ക്യാമ്പയിൻ കർമ്മ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി .മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം ,ലഹരി വിരുദ്ധ പ്രതിജ്ഞ ,ലഹരി വിരുദ്ധ ഗാനം ,ലഹരി വിരുദ്ധ റാലി,കുട്ടികളുടെ ലഹരിയ്‌ക്കെതിരെ ചങ്ങല ,സൂംബ ഡാൻസ് ,"ലഹരി മുക്ത വിദ്യാലയം കുട്ടികളുടെ അവകാശം" സ്കൂൾ പാർലമെൻറ് പ്രമേയം പാസ്സാക്കി.ചടങ്ങിൽ Scout,JRC,Little Kitesഎന്നീ വിഭാഗങ്ങൾ നേതൃത്വം വഹിയ്ക്കുക ഉണ്ടായി .
== 2025 JULY 5 ബഷീർ ദിനാചരണം == JULY 6 തിങ്കളാഴ്ച ബഷീർ ദിനാചരണത്തിന്റെ ഭാഗമായി കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം നടത്തുകയുണ്ടായി .കഥാപാത്ര നിരൂപണം,ബഷീർ ദിന ക്വിസ് എന്നിവയും നടത്തുകയുണ്ടായി
==JULY 21 ചാന്ദ്ര ദിനം == July 21 ചാന്ദ്ര ദിനം lP,UP,HS തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി .റോക്കറ്റുകളുടെ മാതൃക നിർമ്മാണം ,അവയുടെ പ്രദർശനം,ചാന്ദ്രദിന ക്വിസ് ,പോസ്റ്റർ നിർമാണം ,ബഹിരാകാശ വിക്ഷേപണങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പ്രദര്ശനം എന്നിവയും നടത്തുകയുണ്ടായി
==AUGUST 6 ഹിരോഷിമ ദിനം ==
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യുദ്ധ വിരുദ്ധ റാലി ,പോസ്റ്റർ നിർമ്മാണ മത്സരം ,സുഡോക്കു കൊക്കുകൾ കൊണ്ട് അലങ്കരിക്കൽ ,ദീപം തെളിയിക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി
== സൗഹൃദ ദിനാചരണം ==
സൗഹൃദ ദിനാചരണം സ്കൂളിൽ കുട്ടികൾ കൊണ്ടുവന്ന ചെടികൾ പരസ്പരം കൈമാറുന്ന ചടങ്ങ് നടത്തുകയുണ്ടായി
== 2025 AUGUST 15 ==
2025 august 15 സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഗവ .എച്ച് .എസ്സ് .എസ്സ് ഓച്ചിറയിൽ രാവിലെ കൃത്യം 9 മണിക്ക് പ്രിൻസിപ്പൽ ശ്രീമതി.അരുണാഞ്ജലി പതാക ഉയർത്തൽ ചടങ്ങു നടത്തി.തുടർന്ന് എച്ച് .എം.ശ്രീമതി .സുജ വര്ഗീസ് മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ PTA അംഗങ്ങൾ ,SMC പ്രതിനിധികൾ,അധ്യാപകർ എന്നിവർ പങ്കെടുത്തു.റാലി ,കുട്ടികളുടെ വിവിധ പരിപാടികൾ എന്നിവയും ചടങ്ങിന്റെ ഭാഗമായി നടത്തുകയുണ്ടായി