സ്കൂൾ പ്രവേശനോത്സവം 2025 - 26

പ്രവേശനോത്സവം 2025-26

 

2025 - 26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025

ജൂൺ 9 ന് സ്കൂൾ മാനേജർ റവ.ഫാ. ജേക്കബ് കാട്ടടി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എല്ലാവർക്കും സ്വാഗതമാശംസിച്ചു. പി.റ്റി.എ പ്രസിഡൻ്റ് ആശംസകളർപ്പിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്കും മറ്റ് വിവിധ ക്ലാസുകളിൽ പ്രവേശനം നേടിയ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.

പുതുതായി സ്കൂളിലേക്ക് ചേർന്ന കുട്ടികൾക്ക് സെൽഫി പോയിൻ്റും തയ്യാറാക്കിയിരുന്നു.

വായനാദിനാചരണം

ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് 5 മുതൽ 7 വരെ ക്ലാസിലെ കുട്ടികൾക്കായി വീഡിയോ പ്രസൻ്റേഷൻ നടത്തി. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് മഹത് വ്യക്തികൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കുട്ടികൾ വീഡിയോയിൽ പങ്കുവച്ചു.

ഇങ്ങനെ തയ്യാറാക്കിയ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു.

 
ലഹരിവിരുദ്ധ ദിനം ജൂൺ 26

ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്

ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് ഡിപ്പാർട്ട്മെൻ്റിൽ നിന്നും ഉദ്യോഗസ്ഥർ സ്കൂളിലെത്തി ലഹരിക്കെതിരേ കുട്ടികൾക്ക് ക്ലാസ് നൽകി. സ്കൂൾ ഹെഡ്മിസ്ട്രർ മെർലിക്കുട്ടി ടീച്ചർ ഏവർക്കും സ്വാഗതമാശംസിച്ചു.

കുട്ടികളുടെ വിവിധ സംശയങ്ങൾക്ക് അവർ മറുപടി നൽകുകയും ചെയ്തു.

സ്കൂൾ പാർലമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ

 
പാർലമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ

ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ സ്കൂൾ പാർലമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും നയപ്രഖ്യാപനവും 2025 ജൂൺ 26 ന് രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. തദവസരത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് നിർദേശങ്ങൾ നൽകി.

മെറിറ്റ് ഡേ

 
മെറിറ്റ് ഡേ
 
മെറിറ്റ് ഡേ
 
മെറിറ്റ് ഡേ

ജൂലൈ 1 ന് രാവിലെ 10.30 ന് 2025 SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെ അനുമോദിക്കലും അധ്യാപക-രക്ഷാകർത്തൃ സമ്മേളനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സെൻ്റ് തെരേസാസ് പള്ളി ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. ശ്രീ എം സി ജോയപ്പൻ അധ്യക്ഷനായിരുന്ന സമ്മേളനം സ്കൂൾ മാനേജർ റവ.ഫാ. ജേക്കബ് കാട്ടടി ഉദ്ഘാടനം ചെയ്തു. സ്കൂളിൽ 19 വർഷത്തോളം അധ്യാപികയായിരുന്ന ശ്രീമതി റോഷിനി കെ ജേക്കബ് മുഖ്യാതിഥി ആയിരുന്നു. പ്രസ്തുത സമ്മേളനത്തിൽ പ്രതിഭകളെ അനുമോദിക്കുകയും പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

എല്ലാ വിഷയങ്ങൾക്കും A+ നേടിയ 5 കുട്ടികളേയും 9 A+ നേടിയ 2 കുട്ടികളേയും 8A+ നേടിയ കുട്ടിയേയും,

USS, NMMS എന്നീ സ്കോളർഷിപ്പ് വിജയികളെയും മെമെൻ്റോ നൽകി അനുമോദിച്ചു.

അതോടൊപ്പം വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു.

ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ സ്വപ്ന പദ്ധതിയായ ദിശയുടെ ഉദ്ഘാടനവും നടത്തപ്പെട്ടു.

അധ്യാപക പ്രതിനിധി ശ്രീ പ്രശാന്ത് എം നമ്പൂതിരി ആശംസകളർപ്പിച്ചു. സി. കൃപ FCC നന്ദി പറഞ്ഞ സമ്മേളനം ദേശീയഗാനത്തോടെ അവസാനിച്ചു.

കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

പാഴ് പുതുക്കം എക്സിബിഷൻ

 
പാഴ് പുതുക്കം എക്സിബിഷൻ
 
പാഴ് പുതുക്കം എക്സിബിഷൻ
 
പാഴ് പുതുക്കം എക്സിബിഷൻ

ജൂലൈ മാസം 16-ാം തീയതി പഞ്ചായത്തിൻ്റെ നിർദേശപ്രകാരം കുട്ടികൾ വീടുകളിൽ ലഭ്യമായ പാഴ് വസ്തുക്കൾ ഉപയോഗിച്ച് വിവിധ കരകൗശല വസ്തുക്കൾ നിർമ്മിച്ച് പ്രദർശനം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഉദ്ഘാടനം ചെയ്തു.

1 മുതൽ 10 വരെ ക്ലാസിലെ അമ്പതോളം കുട്ടികൾ വ്യത്യസ്തങ്ങളായ വസ്തുക്കൾ നിർമ്മിച്ച് കൊണ്ടുവന്നു.

LP വിഭാഗത്തിൽ

1st-Jessica

2nd -Amshitha

3rd - Jeena K Jiji

UP വിഭാഗത്തിൽ

1st-Roshan(7)

2nd -Vaigamol(5)

3rd - Adidev(5)

പ്രോത്സാഹന സമ്മാനം : Ephremstephen, Jagan Manoj, Anitta, Adhin

HS വിഭാഗത്തിൽ 1st-Sophia, 2nd -Gabriel, 3rd - Aksa

പ്രോത്സാഹന സമ്മാനം: Prince, Raphel, Anakha, Carmel എന്നിവർ സമ്മാനാർഹരായി.