ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26
2025-2026 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തിപ്രവേശനോത്സവം 2025 02/ 06/ 25ന് തിങ്കൾ രാവിലെ 10 ന് പുതിയ കുട്ടികളെ എസ് പിസി ബാൻഡ് ടീമിൻ്റെ ബാൻഡ് മേളത്തോടെ ബലൂൺ നൽകി സ്വീകരിച്ചു തുടർന്ന് ഈ വർഷം വന്ന പുതിയ കുട്ടികൾ എല്ലാവരും ചേർന്നുള്ള വർണ്ണശമ്പളമയ ഘോഷയാത്ര നടത്തി. എസ് പി സി കേഡറ്റുകൾ , സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ , സ്കൂൾ സോഷ്യൽ സർവീസ് സ്കീം വിദ്യാർത്ഥികൾ എന്നിവർ ഘോഷയാത്രയ്ക്കായി യൂണിഫോമിൽ അണിനിരന്നു. തുടർന്ന് പിടിഎ ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും ഘോഷയാത്രയുടെ ഭാഗമായി. സ്കൂൾ ഹാളിൽ നടന്ന പ്രവേശനോത്സവം പരിപാടിയിൽ ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ എം കെ ഹസീല അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലറും പിടിഎ പ്രസിഡന്റുമായ ശ്രീ എം കെ യാസർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് ജാസ്മിൻ ടീച്ചറുടെ ഗാനാലാപനം നടന്നു. സ്റ്റാഫ് സെക്രട്ടറി ഷാജി സാർ നന്ദി പ്രകാശിപ്പിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ് സുബ്ഹാൻ മാഷ് നടത്തി. പുതുതായി വന്ന കുട്ടികൾക്ക് എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രവേശനോത്സവ ദിവസം സ്കൂളിൽ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു
ചിത്രശാല
പരിസ്ഥിതി ദിനം
2024 -2025 വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു
===ചിത്രശാല===
ആർട്സ് ക്ലബ്
ചിത്രശാല