ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. ബല്ല ഈസ്റ്റ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024-25 വർഷത്തെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ടു. ബലൂണുകളും തോരണങ്ങളുമായി നവാഗതരെ വരവേൽക്കാൻ വിദ്യാലയവും പ്രീപ്രൈമറി ക്ലാസ് മുറികളും ഒരുങ്ങി നിന്നു. നവാഗതരെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു. തുടർന്നു നടന്ന പ്രവേശനോത്സവ പരിപാടികൾ വാർഡ് മെമ്പർ ശ്രീമതി ലത ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ ഗോപി എൻ അധ്യക്ഷത വഹിച്ചു. പ്രീപ്രൈമറി, ഒന്നാം ക്ലാസ് കുട്ടികൾക്ക് വർഷങ്ങളായി പഠനോപകരണങ്ങൾ നൽകി വന്നിരുന്ന ശ്രീ ഗംഗാധര പൊതുവാളിനെ