ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് പാച്ചല്ലൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 9 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43234 (സംവാദം | സംഭാവനകൾ) ('പകരം=പ്രവേശനോത്സവം|ലഘുചിത്രം|പ്രവേശനോത്സവം 2025-26 '''പ്രവേശനോൽസവം 2025-26''' പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പ്രവേശനോൽസവം വിപുലമായ രീതിയിൽ സം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രവേശനോത്സവം
പ്രവേശനോത്സവം 2025-26

പ്രവേശനോൽസവം 2025-26

പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പ്രവേശനോൽസവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ്‌ എം ദൗലത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജു ഉൽഘാടനം ചെയ്തു. മുൻ ഹെഡ്മിസ്ട്രസ് ആർ എൽ ശോഭകുമാരി, ടെക്നോപാർക്ക് എസ് ഈ മെന്റർ സൊല്യൂഷൻസ് പ്രതിനിധി ജയകൃഷ്ണ, പാച്ചല്ലൂർ പാറവിള എന്റെ നാട് ചാരിറ്റി പ്രതിനിധി ഫൈസൽ അഞ്ചാംകല്ല്, പൂർവ്വവിദ്യാർത്ഥി പ്രതിനിധി ഗിരിജ, സീനിയർ അസിസ്റ്റന്റ് ജയ ടി വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ടീച്ചർ ഇൻ ചാർജ് മേരി ഗേളി ജെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാൻലി നന്ദിയും പറഞ്ഞു.. ചടങ്ങിൽ സ്കൂളിൽനിന്നും വിരമിച്ച ഹെഡ്മിസ്ട്രസ് ആർ എൽ ശോഭകുമാരിയെ പി ടി എ യുടെ നേതൃത്വത്തിൽ കൗൺസിലർ പനത്തുറ പി ബൈജു ആദരിച്ചു. സ്കൂൾ കുട്ടികൾക്കുള്ള സ്പെഷ്യൽ യൂണിഫോമിന്റെയും പഠനോപകരണത്തിന്റെവിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു.