സി എം എസ് എച്ച് എസ് പുതുപ്പള്ളി/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 ന് സമുചിതമായി ആഘോഷിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ ടി വി ബിജുലാൽ അധ്യക്ഷനായ യോഗം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പവനനാഥൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ. വർഗീസ് എനാദിക്കൽ കുട്ടികൾക്ക് സന്ദേശം നൽകി. അറിവിന്റെ അക്ഷര ലോകത്തേക്ക് കടന്നു വന്ന നവാഗതരെ മധുരപലഹാരം നൽകി സ്വീകരിച്ചു.യോഗത്തിൽ കഴിഞ്ഞ അധ്യയന വർഷം ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജിബി എബ്രഹാം ജോർജ്,വാർഡ് മെമ്പർ ശ്രീമതി ശ്രീലത, MPTA പ്രസിഡന്റ് ശ്രീമതി വിദ്യ എന്നിവർ കുട്ടികൾ ക്ക് ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി എലിസബത് മേരി യോഗത്തിന് കൃതജ്ഞ അറിയിച്ചു