ഉള്ളടക്കത്തിലേക്ക് പോവുക

അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

ലോക പരിസ്ഥിതി ദിനാചരണം

അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം ജൂൺ 5, വ്യാഴാഴ്ച നടക്കുകയുണ്ടായി. അന്നേ ദിവസം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് പ്രീതി ടീച്ചറിന്റെ ആഭിമുഖ്യത്തിൽ  സ്കൂൾ അസംബ്ളി കൂടുകയും, പരിസ്ഥിതി ദിനാചരണത്തിൻ്റേയും  പരിസ്ഥിതി സംരക്ഷണത്തിൻ്റേയും ആവശ്യകതയെ കുറിച്ച്  പ്രീതി ടീച്ചർ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു അതിനുശേഷം പരിസ്ഥിതി ദിനപ്രതിജ്ഞ 7 -)o ക്ലാസ്സിലെ ഗൗതമി.ആർ പറയുകയും എല്ലാ അധ്യാപകരും, കുട്ടികളും അത് ഏറ്റുപറയുകയും ചെയ്തു. ചങ്ങാതിക്ക് ഒരു മരം എന്ന പദ്ധതി നടപ്പിലാക്കി. കുട്ടികൾ കൊണ്ടുവന്ന ചെടികൾ അവരുടെ പ്രിയപ്പെട്ട കൂട്ടുകാർക്ക് കൈ മാറി കൊണ്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു.