എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

{Yearframe/Pages}}

പ്രവേശനോത്സവം

വിദ്യാരംഗം കലാസാഹിത്യ വേദി എം ഇ എസ് സ്കൂൾ *ഇരിമ്പിളിയം*2025-26 അധ്യായന വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി കുട്ടികൾക്കായി മത്സര പരിപാടികൾ സംഘടിപ്പിച്ചു. മലയാള സാഹിത്യത്തിലെ കുട്ടികളിലെ അഭിരുചിയും താല്പര്യവും കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രാധാന്യം വ്യക്തമാക്കി കൊണ്ട് കൺവീനർ ഷീബ ടീച്ചർ അനൂപ് മാഷ് എന്നിവർ സംസാരിച്ചു. മലയാളം അധ്യാപകരായ അനിത ടീച്ചർ നവാസ് മാഷ് അനീഷ് ടീച്ചർ സബീന ടീച്ചർ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി സമ്മാനദാനം നടത്തുകയും ചെയ്തു