ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

കൈറ്റിന്റെ കീഴിൽ വിവിധ പരിശീലനങ്ങളാണ് ഈ വർഷം നടക്കുവാൻ പോകുന്നത്. എട്ട്, ഒമ്പത്, പത്ത് ഐടി പാഠപുസ്കങ്ങൾ നവീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ അവധികാലത്ത് തന്നെ സ്‍കൂളുകളിൽ ഐടി എടുക്കുന്ന എല്ലാ അധ്യാപകർക്കും ആദ്യ ഘട്ട പരിശീലനം കൈറ്റ് നൽകുന്നതാണ്. പത്താം ക്ലാസ് പാഠപുസ്തകം വിനിമയം ചെയ്യുവാൻ അഞ്ച് ദിവസത്തെ പരിശീലനമാണ് കൈറ്റ് പദ്ധതിയിട്ടിരിക്കുന്നത്. മൂന്ന് ഘട്ടമായാണ് പരിശീലനം നടത്തുന്നത്. ആദ്യ ഘട്ടം (രണ്ട് ദിവസം) അവധികാലത്തും, രണ്ടാം ഘട്ടത്തിൽ നൽകുന്ന റോബോട്ടിക്സ് പരിശീലനം (ഒരു ദിവസം) ജൂൺ മാസത്തിലും, ബാക്കിയുള്ള പാഠഭാഗങ്ങൾ മിഡ് ടേം പരീക്ഷക്ക് ശേശം നൽകുന്നതാണ്. ആദ്യ ഘട്ടത്തിലെ ഡി ആർ ജി പരിശീലനം ആർ പി മാർക്കാ നൽകുകയും ഏപ്രിൽ മാസത്തിൽ തന്നെ പത്താം ക്ലാസിൽ പഠിപ്പിക്കുന്ന ആധ്യാപകർക്ക് തൂടങ്ങുകയും ചെയ്യും.