ഉള്ളടക്കത്തിലേക്ക് പോവുക

മാവിച്ചേരി എൽ പി സ്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മാവിച്ചേരി

മാവിച്ചേരി ഗ്രാമം

പരിയാരം ഗ്രാമപഞ്ചായത്തിലെ കുറ്റ്യേരി വില്ലേജിൽ ഉൾപ്പെട്ട പ്രദേശമാണ് മാവിച്ചേരി .

കർഷകത്തൊഴിലാളികളും നിർമാണമേഖലയിൽ പണിയെടുക്കുന്നവരുമാണ് ഗ്രാമവാസികളിലേറെയും .വിശാലമായ വയലുകളും കുന്നിൻ പ്രദേശങ്ങളും ഈ ഗ്രാമത്തെ

മനോഹരമാക്കുന്നു .വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ ധാരാളം വിദ്യാഭ്യാസ

സ്ഥാപനങ്ങൾ മാവിച്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി തലയുയർത്തി നിൽക്കുന്നു .

തളിപ്പറമ്പ് നഗരത്തിൽ നിന്ന് ഏറെ അകലെയല്ലാതെ നിലകൊള്ളുന്ന ഈ പ്രദേശം വിദ്യാഭ്യാസ വാണിജ്യ തൊഴിൽ മേഖലകളിൽ മികവ് കൈവരിച്ചു കൊണ്ടിരിക്കുകയാണ് .

ഭൂമി ശാസ്ത്രം

കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി വില്ലേജിൽ ഉൾപ്പെട്ട പ്രദേശമാണ് മാവിച്ചേരി.കുന്നിൻപ്രദേശങ്ങളും വിശാലമായ വയലുകളും തോടുകളും ഉൾപ്പെട്ട ഭൂപ്രകൃതിയാണ് ഇവിടുത്തെ പ്രധാന സവിശേഷത.

പൊതു സ്ഥാപനങ്ങൾ

  • മാവിച്ചേരി ഗവഃ എൽ പി സ്കൂൾ
  • മാവിച്ചേരി അംഗനവാടി
  • ഗ്രാമീണവായനശാല മാവിച്ചേരി
  • പ്രാഥമിക ആരോഗ്യകേന്ദ്രം
  • റേഷൻ കട

ശ്രദ്ധേയരായ വ്യക്തികൾ

  • ശ്രീ ചൂരിക്കാട്ടെ കണ്ണൻ മാഷ്
  • എ വി ഗോപാലൻ
  • പി പി കോരൻ

ആരാധനാലയങ്ങൾ

  • മാവിച്ചേരി ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം
  • മാവിച്ചേരി മുത്തപ്പൻ മടപ്പുര
  • അയ്യപ്പൻ കാവ് മാവിച്ചേരി
  • മാവിച്ചേരി ശ്രീ പയറ്റിയാൽ ഭഗവതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവണ്മെന്റ് എൽ പി സ്കൂൾ മാവിച്ചേരി
  • മാവിച്ചേരി അംഗൻവാടി
  • തളിപ്പറമ്പ ആർട്സ് ആൻഡ് സയൻസ് കോളേജ്
  • തളിപ്പറമ്പ കോമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്