ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജൂൺ 1 - ശുചീകരണ പ്രവർത്തനങ്ങൾ - 2024

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. റൂമുകളും പരിസരവും സജ്ജമാക്കി. എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, ഗൈഡ് കുട്ടികൾ, PTA SMC പ്രതിനിധികൾ, അധ്യാപകർ, തുടങ്ങിയവർ പങ്കാളികളായി....

ജൂൺ 3 - പ്രവേശനോത്സവം- 2024

നെടുമങ്ങാട് ഗേൾസ് ഹയ‍ർ സെക്കൻ്‍ററി ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. സി എസ് ശ്രീജ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീ പി വി റെജി അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ നീതാ നായർ സ്വാഗതം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ശ്രീ രവീന്ദ്രൻ, എസ് എം സി വൈസ് ചെയർമാൻ അൻസിൽ, സ്റ്റാഫ് സെക്രട്ടറി സജയകുമാർ, കൺവീനർ കലേഷ് കാർത്തികേയൻ എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് രമണി മുരളി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

ജൂൺ 5 - പരിസ്ഥിതി ദിനം- 2024

ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാവിലെ സ്പെഷ്യൽ അസംബ്ലി വിളിച്ചുചേർത്ത് കൊണ്ട് പ്രോഗാമുകൾ ആരംഭിച്ചു. പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു. തുടർന്ന് സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ കുട്ടികളും അദ്ധ്യാപകരും ചേർന്ന് നട്ടു. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ രചനാ തുടങ്ങിയ മത്സരങ്ങളും നടത്തി വിജയികളെ തിരഞ്ഞെടുത്തു. "ഹരിതം" എന്ന പേരിൽ ഒരു മാഗസിനും പ്രകാശനം ചെയ്തു.

ജൂൺ 12 - "സംവാദ"- 2024

തിരുവനന്തപുരം ലീഗൽ സർവീസ് അതോറിറ്റി (TDLSA) സംഘടിപ്പിച്ച SAMVADA 12ജൂൺ2024 വഞ്ചിയൂർ കോടതിയിൽ നടന്നു. ഈ പരിപാടിയിൽ നമ്മുടെ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 30 കുട്ടികളും അധ്യാപകരും പങ്കെടുത്തു. കോടതിയുടെ വിവിധ നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിനും വിവിധ കോടതിയിലേക്ക് കോർട്ട് ടൂർ, ജഡ്ജിമാരുമായുള്ള സംവാദം, മാജിക് ഷോ എന്നിവ ഈ പരിപാടിയിൽ ഉൾപ്പെട്ടു. കുട്ടികള‍‍്‍‍‍‍‍‍‍‍ക്ക് വ്യത്യസ്ത അനുഭവമായിരുന്നു.

ജൂൺ 12 - ബാലവേല വിരുദ്ധ ദിനം- 2024

 ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന സ്കൂൾ അസംബ്ലിയിൽ ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പോസ്റ്റർ രചന മത്സരങ്ങളും നടത്തി.


ജൂൺ 19 -വായനാദിനം - 2024


    വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം സാഹിത്യ വേദിയുടെയും ഉദ്ഘാടനം നടന്നു. പ്രശസ്ത സാഹിത്യകാരൻ ശ്രീ സപ്തപുരം അപ്പുക്കുട്ടൻ നിർവഹിച്ചു. പിടിഎ പ്രസിഡൻറ്   പി വി റെജി അധ്യക്ഷനായിരുന്നു.   പ്രിൻസിപ്പൽ,  വൈസ് പ്രിൻസിപ്പൽ,  സ്റ്റാഫ് സെക്രട്ടറി   ,എസ്. ആർ ജി വിദ്യാരംഗം കൺവീനർ, സീനിയർ അസിസ്റ്റൻറ്,   വിദ്യാരംഗം കൺവീനർ ,സീനിയർ അസിസ്റ്റൻറ് എന്നിവർ സന്നിഹിതരായിരുന്നു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം അമാന ഫാത്തിമ നിർവഹിച്ചു.പൂർണ്ണ,  അമേയ വിവേക്, എന്നിവർ  കവിത ആലാപനം നടത്തി.  പോസ്റ്റർ പ്രദർശനം ഉണ്ടായിരുന്നു. വായന മത്സരം, വായന കുറുപ്പ്, പോസ്റ്റർ രചന മത്സരം,   എന്നിവ സംഘടിപ്പിച്ചു.

ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം- 2024

ജൂൺ 21 ന്  അന്താരാഷ്ട്ര യോഗാ ദിനം നമ്മുടെ സ്കൂളിൽ സമു ചിതമായി ആഘോഷിച്ചു.  യോഗ ദിനത്തിൽ യുപി വിഭാഗത്തിലെ 35 കുട്ടികൾ പങ്കെടുത്ത  യോഗ  പ്രകടനം ശ്രദ്ധേയമായിരുന്നു.  


ജൂൺ 26 - ലഹരി വിരുദ്ധ ദിനം - 2024

ലഹരി വിരുദ്ധ ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ലഹരി വിരുദ്ധ പാർലമെൻറ് നടത്തി .സ്പീക്കറായി 10 ഡി ക്ലാസിലെ ലക്ഷ്മിയും ഡെപ്യൂട്ടി സ്പീക്കർ ആയി 9 എച്ച് ക്ലാസിലെ മോൺസിയും പാർലമെൻറ് നേതൃത്വം നൽകി. പാർലമെന്റിലെ അംഗങ്ങളായി യുപി ഹൈസ്കൂൾ ക്ലാസുകളിലെ ലീഡർമാർ പങ്കെടുത്തു. ലഹരി ഉപയോഗത്തിനെതിരെ എടുക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്തു തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

ജൂലൈ 1 - ഡോക്ടർസ് ദിനം - 2024

ക്വിസ് കോർണർ, സ്പീക്കർസ് കോർണർ

സ്കൂൾ കുട്ടികളുടെ ഇടയിൽനിന്ന് ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രത്യേകമായി പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവ് വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച പ്രോഗ്രാമാണ് "സ്പീക്കർസ് കോർണർ" . മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിലും സംവദിക്കാനുള്ള ക്വിസ് ശേഷി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി. ആഴ്ചയിൽ മൂന്ന് ദിവസം ചൊവ്വ,വ്യാഴം,വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ലൈബ്രറിയിൽ നടത്തിവരുന്നു. കൂടാതെ തിങ്കൾ,ബുധൻ ദിവസങ്ങളിൽ മത്സര പരീക്ഷകൾക്കും, മത്സരങ്ങൾക്കും തയ്യാറാക്കുന്നതിനും ഉന്നതിയിലേക്ക് നയിക്കുന്നതിനും വേണ്ടി ക്വിസ് കോർണറും സജ്ജീകരിച്ചു വരുന്നു.


ജൂലൈ 5 - ബഷീർ ദിനം - 2024

ജൂലൈ 5 ന് ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതിയായ ബാല്യകാലസഖിയുടെ ദൃശ്യാവിഷ്ക്കാരം നടത്തി. കൂടാതെ ബഷീർദിന ക്വിസ് വിദ്യാരംഗത്തിൻറെ ആഭിമുഖ്യത്തിൽ നടത്തി.

ജൂലൈ 11 - ജനസംഖ്യാദിനം - 2024

ജനസംഖ്യാദിനത്തിൽ വിവിധ ക്ലബ്ബുകളുടെ നേത‍‍ൃത്വത്തിൽ ജനസംഖ്യാ ക്വിസ്, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.

ജൂലൈ 11 - ആദരവ് - 2024

എസ് എസ് എൽ സി, ഹയർസെക്കൻ്‍റി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഉജ്ജ്വല കൗമാരങ്ങൾക്ക് അനുമോദനം നൽകിയ പരിപാടിയായിരുന്നു 'ആദരവ്'. ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട നെടുമങ്ങാട് നഗരസഭ ചെർപേഴ്സൺ ശ്രീമതി സി എസ് ശ്രീജയായിരുന്നു. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 68 വിദ്യാർത്ഥികൾക്കും ഹയർ സെക്കൻ്റി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 58 വിദ്യാർത്ഥികൾക്കും പാരിതോഷികങ്ങൾ നൽകി അനുമോദിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം പ്രശസ്ത  സാഹിത്യകാരനായ  ശ്രീ ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

ജൂലൈ 22 - ചാന്ദ്രദിനം - 2024

ജൂലെെ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സംഭാഷണം, ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ ,"തിങ്കൾക്കല"   എന്ന ചാന്ദ്രദിന പതിപ്പ് പ്രകാശനം, ക്വിസ് , വീഡിയോ പ്രദർശനം, റോക്കറ്റ് സ്റ്റിൽ മോ‍ഡൽ നിർമ്മാണം എന്നിവ നടത്തി.


ജൂലൈ 22 - പൈ ദിനം - 2024


മാത്തമാറ്റിക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 22ന് പൈ ദിനം ആചരിച്ചു. സ്കൂളിൽ പൈ ദിന പ്രാർത്ഥനാ ഗാനത്തോടെ പ്രവർത്തി ദിവസം ആരംഭിച്ചു. കുട്ടികൾ വരച്ച പൈ ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയുണ്ടായി.


ജൂലൈ 25, 26 - സ്കൂൾ കായികോത്സവം - 2024

ഈ അധ്യയനവർഷത്തെ കായികോത്സവം ജൂലൈ 25,26 എന്നീ ദിവസങ്ങളിൽ നടന്നു. ജൂലൈ 25, ന് രാവിലെ 9 മണിക്ക് ദക്ഷിണ മേഖല ജോയിൻ എക്സൈസ് കമ്മീഷണർ ആയ ശ്രീ ബാലചന്ദ്രൻ. ഡി ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ പി വി റെജി അധ്യക്ഷനായ യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി നീതാനായർ കൃതജ്ഞത പറഞ്ഞു.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥിനികളും അധ്യാപകരും നാല് ഹൗസുകളായി തിരിഞ്ഞ് ഓരോ മത്സരങ്ങളിലും വാശിയോടെ പങ്കെടുത്തു. മത്സരത്തിനൊടുവിൽ ഒന്നാം സ്ഥാനത്തിന് റെഡ് ഹൗസ് അർഹരായി. ജൂലൈ 26 വൈകുന്നേരം നാലുമണിക്ക് നടന്ന സമാപന സമ്മേളനത്തിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സി എസ് ശ്രീജ ഉദ്ഘാടനം നിർവഹിച്ചു.

ഓഗസ്റ്റ് 8, 9 - ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് - 2024

എട്ടാം ക്ലാസ് വിദ്യാർത്ഥിനികളുടെ പുതിയ ബാച്ചുകളുടെ ക്യാമ്പ് ഓഗസ്റ്റ് 8 9 തീയതികളിൽ നടന്നു. നെടുമങ്ങാട് മാസ്റ്റർ ട്രെയിനർ ആയ ശ്രീമതി അനിജ  ബി എസിന്റെ നേതൃത്വത്തിൽ അനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിംഗ് എന്നീ മൂന്ന്   മേഖലകൾ  ഉൾപ്പെടുത്തി കൊണ്ടുള്ള  ക്യാമ്പ് ഏറെ ആവേശം ഉള്ളതായിരുന്നു. രണ്ടാം ദിന ക്യാമ്പിന്റെ അവസാനത്തിൽ മൂന്നു മണിക്ക്  ഒരു സ്പെഷ്യൽ പിടിഎ മീറ്റിംഗ് ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ്അനന്തസാധ്യതകളെ പറ്റി രക്ഷകർത്താക്കൾക്ക് വേണ്ടിയുള്ള ഒരു  അവയർനസ്ക്ലാസ്സ് ആയിരുന്നു അത്.   


ഓഗസ്റ്റ് 12 - സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൺ - 2024

കേരള സർക്കാർ ജില്ലാ വനിത ശിശു വികസന വകുപ്പ്, തിരുവനന്തപുരം ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഓഗസ്റ്റ് 12 തിയതിയിൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ, നെടുമങ്ങാട് സൈബർ ആൻഡ് ഡ്രഗ് ഇഷ്യൂ കുറിച്ച് അവെർനെസ്സ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. ശ്രീമതി. രഞ്ജിത കെ. ആർ സ്കൂൾ കൗൺസിലർ സ്വാഗതം ആശംസിച്ചു. ശ്രീമതി. പ്രീത CDPO നെടുമങ്ങാട് ICDS ഉൽഘാടനപ്രസംഗം നിർവഹിച്ചു. ശ്രീ. റെജി PTA പ്രസിഡന്റ്‌ അധ്യക്ഷ പ്രസംഗം നിർവഹിച്ചു. തുടർന്നു കുമാരി. നേഹ ജോസഫ് കോർഡിനേറ്റർ ഡ്രീംസ് തിരുവനന്തപുരം സൈബർ ഇഷ്യൂ കുറിച്ചും കുമാരി. അനുജ ആർ (കൗൺസിലർ ഡ്രീംസ്‌ തിരുവനന്തപുരം ) ഡ്രഗ് ഉപയോഗവും ദൂഷ്യവശങ്ങളും അവെർനെസ്സ് ക്ലാസ്സ്‌ എടുത്തു.ശ്രീ ശ്രീകാന്ത്. ആർ (സ്പെഷ്യലിസ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററിസി ) DHEW സങ്കൽപ് മിഷൻ ശക്തിയുടെ സേവനങ്ങളെ കുറിച്ച് സംസാരിച്ചു. ശ്രീമതി ബിന്ദു (ടീൻസ് ക്ലബ്‌ കോർഡിനേറ്റർ, ടീച്ചർ ) നന്ദി പറഞ്ഞു. പരിപാടിയിൽ 100 പരം വിദ്യാർത്ഥിനികൾ പങ്കെടുത്തു.

ഓഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം - 2024



സ്വാതന്ത്ര്യ ദിനത്തിൻറെ  78  വാർഷികം സ്കൂളിൽ ആഘോഷിച്ചു.  പ്രിൻസിപ്പൽ ശ്രീമതി  നീതാ നായർ  പതാക  ഉയർത്തി.  ശ്രദ്ധേയമായ  എസ് പി സി   പരേഡ്, പ്രസംഗം,  ദേശഭക്തിഗാനം  എന്നിവ അവതരിപ്പിക്കപ്പെട്ടു.

ഓഗസ്റ്റ് 16 - സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്- 2024

2024-25  അധ്യയന വർഷത്തെ സ്കൂൾ തിരഞ്ഞെടുപ്പ്  ആഘോഷമാക്കി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്   ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടന്നത്.  "സമിതി"  ഫ്രീ സോഫ്റ്റ്‌വെയർ   ഉപയോഗിച്ച് അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള  2500 ൽ പരം വിദ്യാർത്ഥിനികൾക്കാണ്  വോട്ട് അവകാശം നൽകിയത്. 48 പോളിംഗ് ബൂത്തുകളിലാണ്  തെരഞ്ഞെടുപ്പ് നടന്നത്. ലിറ്റിൽ  കൈറ്റ്സ്, എസ് പി സി, സോഷ്യൽ സയൻസ് ക്ലബ്ബ്  എന്നിവയുടെ സഹായത്തോടെ  മൂന്ന് ദിവസത്തെ കൂട്ടായ പരിശ്രമത്തിലൂടെയാണ് പാർലമെൻറ് ഇലക്ഷൻ വൻ വിജയമാക്കി തീർത്തത്.

ആഗസ്റ്റ് 21- സയൻസ് ക്ലബ്ബിന്റെ പഠനയാത്ര - 2024

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 21നു 7th സ്റ്റാൻഡേർഡ് ലെ കുട്ടികൾക്ക് പഠനയാത്ര നടത്തി. 65കുട്ടികളും 4അധ്യാപകരും പങ്കെടുത്തു. വെള്ളായണി കാർഷിക കോളേജ് സന്ദർശിച്ചു.7th സ്റ്റാൻഡേർഡ് കുട്ടികളുടെ പാടഭാഗവുമായി ബന്ധപെട്ടു budding , layering, grafting എന്നിവ മനസിലാക്കുന്നതിനു farm house സന്ദർശിച്ചു.. അതോടൊപ്പം അവിടെ ഉള്ള green orchard , നഴ്സറി,mini kovalam എന്നറിയപ്പെടുന്ന മനോഹരമായ സ്ഥലവും സന്ദർശിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വിഴിഞ്ഞം അക്വാറിയം എന്നിവ സന്ദർശിച്ചു.

ഓഗസ്റ്റ് 22- സ്കൂൾ ശാസ്ത്രോത്സവം - 2024

ആഗസ്റ്റ് 22   സ്കൂൾ തല ശാസ്ത്രോത്സവം  ഗംഭീരമായി നടന്നു.   അഞ്ചു മുതൽ  പന്ത്രണ്ടാം ക്ലാസ് വരെയുള്ള   കുട്ടികൾ ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം,   വിവര സാങ്കേതിക  വിദ്യ, പ്രവർത്തി പരിചയം  എന്നീ  മേഖലകളിൽ  ധാരാളം കുട്ടികൾ  പങ്കെടുത്തു.

സെപ്റ്റംബർ 13 - ഓണാഘോഷം - 2024

ഈ വർഷത്തെ ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു. പൂക്കളം, ഓണസദ്യ, വിവിധ തരം ഓണ കളികൾ എന്നിവ  ശ്രദ്ധേയമായിരുന്നു...

=സെപ്റ്റംബർ 27, 28- "താളലയം 2K24" - 2024


 ഈ വർഷത്തെ  സ്കൂൾ കലോത്സവം   "താളലയം 2K24"  വിവിധ കലാ മത്സരങ്ങളോടെ   സെപ്റ്റംബർ  27, 28 ദിവസങ്ങളിൽ നടന്നു. ഉദ്ഘാടനം  പ്രശസ്ത സിനിമാതാരവും   തിരക്കഥാകൃത്തുമായ പൂർവ്വ വിദ്യാർത്ഥിനി      ശ്രീമതി ശാന്തി മായാദേവി  നിർവഹിച്ചു.  പിടിഎ  പ്രസിഡൻറ്   പി വി  റെജി യുടെ  അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി  രമണി മുരളി  സ്വാഗതം പറഞ്ഞു.  നാലു വേദികളിലായി  മത്സരങ്ങൾ  വാശിയോടെ അരങ്ങേറി.    28ന് നടന്ന   സമാപന സമ്മേളനത്തോടെ    കലാ മാമാങ്കം  പര്യവസാനിച്ചു.


ഒക്ടോബർ 2 ഗാന്ധിജയന്തി - 2024

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ  സ്കൂളിലെ  ഗാന്ധിദർശൻ   ക്ലബ്ബിന് തുടക്കം കുറിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ  നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ  ശ്രീമതി  സി    എസ്  ശ്രീജ  ഉദ്ഘാടനം നിർവഹിച്ചു.   പ്രഥമ അധ്യാപിക  ശ്രീമതി രമണി മുരളി  അധ്യക്ഷത വഹിച്ച യോഗത്തിൽ  പ്രിൻസിപ്പൽ, വൈസ്  PTA ചെയർമാൻ,  സ്റ്റാഫ്‌ സെക്രട്ടറി,  ഗാന്ധിദർശൻ കൺവീനർ  എന്നിവർ പങ്കെടുത്തു. യോഗത്തിനുശേഷം ഗാന്ധി പുഷ്പാർച്ചന,  സർവ്വമത  പ്രാർത്ഥന,  ഗാന്ധി സന്ദേശം    എന്നിവ   അവതരിപ്പിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഗാന്ധിജയന്തി  വാരാചരണത്തിന്റെ ഭാഗമായി  ഗാന്ധിദർശൻ ക്ലബ്ബിന്റെയും  എസ് പി സി യുടെയും   നേതൃത്വത്തിൽ നടന്ന  ലഹരി വിരുദ്ധ  ബോധവൽക്കരണ ക്ലാസ്   നെടുമങ്ങാട്   എക്സൈസ് റെയിഞ്ച് ഓഫീസർ  ശ്രീ   ബിജു കുമാർ നിർവഹിച്ചു. എസ് പി  സി  കുട്ടികൾ  സ്കൂൾ പരിസരം, ക്ലാസ് മുറികൾ    വൃത്തിയാക്കി. ഹയർസെക്കൻഡറി   എസ് പി സി  കുട്ടികൾ തയ്യാറാക്കിയ  ഗാന്ധിജയന്തി പോസ്റ്ററുകൾ    പ്രദർശിപ്പിച്ചു.


നെടുമങ്ങാട് ഉപജില്ല ശാസ്ത്രോത്സവം 2024


 വെള്ളനാട്  ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന നെടുമങ്ങാട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ   എച്ച് എസ് വിഭാഗത്തിലും എച്ച്എസ്എസ് വിഭാഗത്തിലും ശാസ്ത്ര മേളയിൽ  നമ്മുടെ സ്കൂൾ ചാമ്പ്യന്മാരായി. സാമൂഹ്യശാസ്ത്രമേളയിൽ എച്ച്എസ്എസ് വിഭാഗത്തിന് ഒന്നാം സ്ഥാനവും ഓവറാൾ  രണ്ടാം സ്ഥാനവും  ലഭിച്ചു. ഐടി മേളയിൽ  എച്ച് എസ് വിഭാഗത്തിന്   രണ്ടാം സ്ഥാനവും  ഓവറോൾ  മൂന്നാം  സ്ഥാനവും ലഭിച്ചു.  ഗണിത ശാസ്ത്രമേളയിൽ  എച്ച് എസ് വിഭാഗത്തിനും   എച്ച്എസ്എസ്   വിഭാഗത്തിനും മൂന്നാം സ്ഥാനം    ലഭിച്ചു.



ഒക്ടോബർ 29- 'ഉണർവ്വ്'- എക്കോ ക്ലബ്ബിൻറെ പഠനയാത്ര- 2024

ഊർജ്ജ സംരക്ഷണവും ഊർജ്ജ കാര്യക്ഷമതയും' എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന എനർജി മാനേജ്മെൻറ് സെൻറർ സ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഒരു പദ്ധതിയാണ് 'ഉണർവ്വ്'. ഇതിൻറെ ഭാഗമായി സ്കൂൾ എക്കോ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 55 കുട്ടികളും 5 ടീച്ചേഴ്സും അടങ്ങിയ സംഘം 29-10-24 കേന്ദ്രം സന്ദർശിച്ചു.പ്രദർശനത്തിന് വെച്ച് ഇലക്ട്രിക് സൈക്കിളുകൾ ഉപയോഗിക്കാൻ അവസരം നൽകിയത് കുട്ടികൾക്ക് ഒരു മികച്ച അനുഭവമായിരുന്നു. ഒരു മികച്ച ഊർജ്ജ പരിപാലന കേന്ദ്രം എന്ന നിലയിൽ ഇഎംസിയുടെ സേവനങ്ങൾ എത്ര വിലമതിക്കാൻ ആവാത്തത് ആണെന്ന് സന്ദർശനം നടത്തിയ എല്ലാവർക്കും മനസ്സിലായി

നവംബർ 6- വൃദ്ധസദന സന്ദർശനം- 2024

എസ് പി സി യുടെ നേതൃത്വത്തിൽ നവംബർ ആറാം തീയതി നെടുമങ്ങാട് ഉള്ള മദർ തെരേസ ഓൾഡേജ് ഹോം സന്ദർശനം നടത്തി. അന്തേവാസികളായ വൃദ്ധമാതാക്കളോട് സംവദിക്കുകയും അവർക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം എന്നിവ സമ്മാനമായി നൽകിയ ശേഷം മടങ്ങി. സ്കൂളിൻറെ പ്രഥമ അധ്യാപികയും ഓഫീസ് ജീവനക്കാരും പി റ്റി എ പ്രതിനിധികളും അധ്യാപകരും ഈ യാത്രയുടെ ഭാഗമായി.