പ്രവേശനോത്സവം

 

മലമ്പുഴ പഞ്ചായത്ത്തല പ്രവേശനോത്സവം ജൂൺ മൂന്നാം തീയതി തിങ്കളാഴ്ച എംഎൽഎ  എ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കാഞ്ചന സുദേവൻ അധ്യക്ഷ സ്ഥാനം വഹിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് വാഴപ്പിള്ളി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനോയ്, മുൻ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മുരളി ടി എൻ, മുൻ ഹെഡ്മിസ്ട്രസ് കുഞ്ഞിലക്ഷ്മി വെള്ളിൻതൊടി, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ലേഖ കെ സി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ലീനമോൾ ആന്റണി, പിടിഎ പ്രസിഡണ്ട് എം ആർ ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി ശാലിനി കെ എന്നിവർ ചടങ്ങിൽ ഉണ്ടായിരുന്നു.

പരിസ്ഥിതി ദിനം

 

പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് നിർമാർജ്ജനം, മരത്തൈനടൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രചനകൾ, ചിത്രപ്രദർശനം തുടങ്ങിയവയും ഉണ്ടായിരുന്നു. ആശ്രമം സ്കൂളിൽ നിന്നും പരിസ്ഥിതി ദിനത്തിൽ നടാൻ 50 തൈകൾ ശ്രീ ഡോ. സിബിൻ- അസിസ്റ്റൻറ് കൺസർവേറ്ററി ഫോറസ്റ്റ് സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ പാലക്കാട്- നമ്മുടെ സ്കൂളിന് നൽകി. വൃക്ഷത്തൈ നടൽ പരിപാടി ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ലീനാ മോൾ ആന്റണി ഉദ്ഘാടനം ചെയ്തു. എസ് പി സി കുട്ടികളും അധ്യാപകരും വിദ്യാർത്ഥികൾക്ക് ഒപ്പം ചേർന്ന് പ്രവർത്തനങ്ങൾ നടത്തി.

വോയ്സ് ഓഫ് മലമ്പുഴ

എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1 30 ന് വോയിസ് ഓഫ് മലമ്പുഴയിൽ സ്കൂളിലെ കുട്ടികൾ കഥ, കവിത, ഗാനങ്ങൾ എന്നിവ  അവതരിപ്പിക്കുന്നു.

അന്തർദേശീയ ബാലവേല വിരുദ്ധ ദിനം

 

ബാലവേല വിരുദ്ധ ദിനത്തിൽ കൗൺസിലിംഗ് അധ്യാപിക സ്മിതാ വിജയൻറെ നേതൃത്വത്തിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലുന്നു.

വായനാദിനം

വായനാദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. വായനാദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, ചാർട്ട് എന്നിവ കുട്ടികൾ തയ്യാറാക്കിയിരുന്നു.

 

അന്താരാഷ്ട്ര യോഗ ദിനാചരണം

 

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21ന് വിദ്യാർത്ഥികൾക്ക് യോഗാഭ്യസനത്തെ കുറിച്ചുള്ള ബോധവൽക്കരണവും യോഗാഭ്യസനവും നൽകി.


അന്താരാഷ്ട്ര സംഗീത ദിനാചരണം

 

അന്താരാഷ്ട്ര സംഗീത ദിനത്തോടനുബന്ധിച്ച് ജൂൺ 21ന് സംഗീത അധ്യാപിക അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ വിവിധ സംഗീത പരിപാടികൾ സംഘടിപ്പിച്ചു.



രചന ശില്പശാല

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് വേണ്ടി നടത്തിയ കഥാ രചന ശില്പശാല.

 

ബഷീർ അനുസ്മരണം

 
add

ബഷീർ അനുസ്മരണ ദിനത്തിൽ ജൂലൈ അഞ്ചിന് സ്കിറ്റ്, ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, അനുസ്മരണ പ്രഭാഷണം, കഥാപാത്ര പരിചയം, ചിത്രരചന, നൃത്താവിഷ്കാരം, ക്വിസ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു.




സുരീലി ഹിന്ദി ഉത്സവ്

 
add

ഹിന്ദി പഠനം രസകരമാക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷ കേരളയുടെ പദ്ധതിയായ സുരീലി  ഹിന്ദിയുടെ വിവിധ പരിപാടികൾ കാഴ്ചവച്ചു. സുരീലി സഭയുടെ നേതൃത്വത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചു. സെൽഫി കോർണർ വിദ്യാലയത്തിൽ സ്ഥാപിച്ചു. വിദ്യാർത്ഥികളും അധ്യാപകരും സെൽഫി എടുത്തു.


മോട്ടിവേഷൻ ക്ലാസ്

പത്താം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.

 



സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം

 

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 10ന് കാലത്ത് 10 മണിക്ക് സ്കൂൾ ഹാളിൽ വച്ച് ഇൻറർനാഷണൽ ഐക്കൺ അവാർഡ് വിന്നർ ആയ അജേഷ് മാഷ് നിർവഹിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

മെഗാ ക്വിസ് മത്സരം

OISCA ഇൻ്റർനാഷണൽ പാലക്കാട് സംഘടിപ്പിച്ച മെഗാ ക്വിസ് മത്സരത്തിൽ 9B യിലെ ശ്രീരാഗ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

 

ഹിരോഷിമ നാഗസാക്കി ദിനാചരണം

 

ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടെ അനുബന്ധിച്ച് ആഗസ്റ്റ് 9കാലത്ത് ഒരു പ്രത്യേക അസംബ്ലി  ഉണ്ടായിരുന്നു.അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ഒരു കുട്ടി പറയുകയും മറ്റു കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു.കാലത്ത് 11:30 മണി യോടെദിനാചരണത്തോട് അനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന ചാർട്ടുകൾ ,പോസ്റ്ററുകൾ, പ്ലഗ്ക്കാർഡുകൾ, സഡോക്കോ കൊക്കുകൾ എന്നിവ പിടിച്ചുകൊണ്ട് എച്ച് എം ശ്രീമതി സ്വപ്നകുമാരി ടീച്ചറും മറ്റു അനുബന്ധ അധ്യാപകരും കുട്ടികളുംസ്കൂൾ പരിസരത്ത് യുദ്ധവിരുദ്ധ റാലി നടത്തി.യുദ്ധവിരുദ്ധ മുദ്രാവാക്യം മുഴക്കിക്കൊണ്ട് റാലി മുന്നേറി.തുടർന്ന്ഇനിയൊരു യുദ്ധം വേണ്ട എന്ന ശീർഷകത്തോട് തയ്യാറാക്കിയ പോസ്റ്ററിൽ എച്ച് എം ശ്രീമതി സ്വപ്നകുമാരി ടീച്ചർ കൈമുദ്ര പതിച്ചു.മറ്റു അധ്യാപകർ ഇതിൽ പങ്കാളികളായി.


ലോക ജനസംഖ്യാദിനം

ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച കാലത്ത് സ്കൂൾ വരാന്തയിൽ കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ, പോസ്റ്ററുകൾ, പ്ലഗ്കാർഡുകൾ എന്നിവ പ്രദർശിപ്പിച്ചു.അന്നേദിവസം ഉച്ചയ്ക്ക് 1:30ന് ലോക ജനസംഖ്യാദിനത്തെ കുറിച്ച് ഒരു ക്വിസ് മത്സരം നടത്തി. മത്സരം തുടങ്ങുന്നതിനു മുൻപായി സ്കൂളിലെ പ്രധാന അധ്യാപികയായ ശ്രീമതി ലീന ടീച്ചർ അവരുടെ ചില അഭിപ്രായങ്ങൾ കുട്ടികളുമായി പങ്കുവെച്ചു . ധാരാളം കുട്ടികൾ ഇതിൽ പങ്കാളികളായി. തുടർന്ന് "ലോക ജനസംഖ്യ കൂടുന്നത് ഗുണമോ ?ദോഷമോ?"എന്ന വിഷയവുമായി ബന്ധപ്പെട്ട ഒരു സംവാദം നടത്തുകയുണ്ടായി. കുട്ടികൾ അവരുടെ വിലപ്പെട്ട അഭിപ്രായങ്ങൾ ഇതിൽ പങ്കുവെച്ചു. നീണ്ട നേരത്തെ വാദഗതികൾക്കു ശേഷം സാമൂഹ്യശാസ്ത്ര പ്രധാന അധ്യാപകനായ മുരുകൻ സാർ സംവാദത്തിന് ഒരു ക്രോഡീകരണം നൽകി.

അധ്യാപക രക്ഷാകർതൃ സംഗമം

പത്താം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരുമായി സംഗമം നടത്തി. വിലയേറിയ അഭിപ്രായങ്ങൾ രക്ഷകർത്താക്കളുടെ ഭാഗത്തുനിന്നും അധ്യാപകരുടെ ഭാഗത്തുനിന്നും കൈമാറാനായി സാധിച്ചു.

പൈ ദിനാചരണം

 

ജൂലൈ 22ന് പൈ ദിനാചരണവുമായി ബന്ധപ്പെട്ട് മാക്സ് ക്ലബ്ബിലെ കുട്ടികൾ പോസ്റ്റ് നിർമ്മാണ മത്സരം, ഗണിത ക്വിസ്, പ്രസന്റേഷൻ എന്നിവ നടത്തി. ക്വിസ് മത്സര വിജയികളെ ആദരിച്ചു.

ചാന്ദ്ര ദിനം

കുട്ടികൾ പോസ്റ്റർ രചന, ക്വിസ് മുതലായവ നടത്തി. ചാന്ദ്രദിന വീഡിയോ പ്രദർശനവും നടത്തി. ക്വിസ് മത്സര വിജയികളെ ആദരിച്ചു.

 

മാതൃകാ വിദ്യാർത്ഥികൾ

സ്കൂൾ പരിസരത്ത് നിന്നും കളഞ്ഞു കിട്ടിയ 100 രൂപ സ്കൂൾ ഹെഡ്മിസ്ട്രസ് ആയ സ്വപ്ന ടീച്ചറെ ഏൽപ്പിക്കുന്ന വിദ്യാർത്ഥികൾ.

 

ദീപിക പെയിൻറിംഗ് മത്സരം

കുട്ടികൾക്കായുള്ള കേരളത്തിലെ ഏറ്റവും വലിയ പെയിൻറിങ് മത്സരമായ ദീപിക പെയിൻറിങ് മത്സരം  ജി വി എച്ച് എസ് എസ് മലമ്പുഴ സ്കൂളിൽ വെച്ച് നടന്നു. എൽപി, യുപി,എച്ച്എസ് വിഭാഗത്തിൽ നിന്നും മൊത്തം 98 പേർ മത്സരത്തിൽ പങ്കെടുത്തു.

സ്വാതന്ത്ര്യ ദിനം

 

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ  78- മത് വാർഷികാഘോഷം ആഗസ്റ്റ് പതിമൂന്നാം തീയതി ചുമർചിത്ര മത്സരങ്ങളോടെ തുടക്കം കുറിച്ചു.  പതിനഞ്ചാം തീയതി ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് വിനീത ടി ദേശീയ പതാക ഉയർത്തി.  വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ലേഖ സി , ഹെഡ്മിസ്ട്രസ് ഒ സ്വപ്നകുമാരി , പിടിഎ പ്രസിഡണ്ട് എം ആർ ശിവപ്രസാദ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യസമര സേനാനികളുടെ വേഷത്തിൽ പ്രച്ഛന്ന വേഷമത്സരം നടത്തിയും മധുര വിതരണം നടത്തിയും ഹെഡ്മിസ്ട്രസ്  ഒ സ്വപ്നകുമാരി അധ്യാപികയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. അന്നേദിവസം  സ്ക്കൂളിൽ നിന്നും 28 SPC Cadets കോട്ട മൈതാനത്തു വച്ച് നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്തു. ജിവിഎച്ച്എസ്എസ് മലമ്പുഴ പ്ലട്ടൂൺ ക്യാപ്റ്റൻ സിയാ ജാസ്മിൻ  എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ രാജേഷ് എംബിയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി.

ഷൈനിങ് സ്റ്റാർസ് ഓഫ് ദി വീക്ക്

 

"എൻറെ അച്ചടക്കം എൻറെ ഉത്തരവാദിത്വം " എന്ന മുദ്രാവാക്യത്തോടുകൂടി യാണ് ഡിസിപ്ലിൻ കോമ്പറ്റീഷൻ ആരംഭിച്ചത്. ഓരോ ദിവസവും അധ്യാപകർ ക്ലാസ് റൂം  പരിശോധിച്ചുകൊണ്ട് ഓരോ ക്ലാസിനും മാർക്കുകൾ ഇടുന്നു. എല്ലാ തിങ്കളാഴ്ചയും ഏറ്റവും നല്ല ക്ലാസിനെ തിരഞ്ഞെടുത്തുകൊണ്ട് ഓവറോൾ ട്രോഫി ക്ലാസ്സ് ടീച്ചറെയും ക്ലാസ് ലീഡറെയും ക്ലാസിലെ മറ്റു കുട്ടികളെയും അഭിനന്ദിച്ചുകൊണ്ട് സ്കൂൾ ഹെഡ്മിസ്ട്രസ് നൽകുന്നു.

സ്കൂൾ പാർലമെൻറ് ഇലക്ഷൻ

സ്കൂൾ പാർലമെൻറ് ഇലക്ഷന്റെ ഭാഗമായി ഓഗസ്റ്റ് ഏഴാം തീയതി നാമനിർദേശീയ പത്രിക സമർപ്പണം ആരംഭിച്ചു. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം അനുവദിച്ചശേഷം മത്സരാർത്ഥികളുടെ ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് പതിനാറാം തീയതി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജ്ജമാക്കി. കൃത്യം 11 മണിക്ക് ഓരോ ക്ലാസിലും അതത് ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഇലക്ഷൻ നടന്നു. ഓരോ ക്ലാസ്സിലും ക്ലാസ്സ് ലീഡറെ തിരഞ്ഞെടുത്ത ശേഷം തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികളുടെ ഒരു യോഗം ഉച്ചയ്ക്ക് രണ്ടുമണിക്ക് കൂടി . എച് എം ശ്രീമതി സ്വപ്നകുമാരി ടീച്ചറുടെ നേതൃത്വത്തിൽ ഈ യോഗത്തിൽ വിവിധ സ്ഥാനത്തേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.

സ്കൂളിന് പുതിയതായി ലഭിച്ച ഉച്ചഭക്ഷണ ശാല

വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന മത്സരങ്ങളുടെ സമ്മാനവിതരണം

സ്കൂൾ ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ

കായികോത്സവം

ജി വി എച്ച് എസ് എസ് മലമ്പുഴയിലെ സ്കൂൾ കായിക ഉത്സവം ഓഗസ്റ്റ് 23 വെള്ളിയാഴ്ച നടത്തപ്പെട്ടു. കായികോത്സവം ഉദ്ഘാടനം ചെയ്തത് ഒളിമ്പ്യൻ ശ്രീമതി പ്രീജ ശ്രീധരൻ ആയിരുന്നു. പൊതുയോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ ശിവപ്രസാദ് എം ആർ അധ്യക്ഷൻ ആയിരുന്നു. വിശിഷ്ടാതിഥികൾക്ക് സ്വാഗതം പറഞ്ഞത് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സ്വപ്നകുമാരി ടീച്ചർ ആയിരുന്നു. എം പി ടി എ പ്രസിഡൻറ് ഹേമലത ബാബുരാജ് , വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീമതി ലേഖ കെ സി, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി വിനീത ടി  എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിന്റെ മുഖ്യാതിഥി സ്കൂൾ മുൻ കായികാധ്യാപികയായിരുന്ന ശ്രീമതി കമല ടീച്ചർ ആയിരുന്നു. വിശിഷ്ടാതിഥികൾക്ക് നന്ദി പറഞ്ഞത് സ്കൂൾ സ്പോർട്സ് ക്ലബ് സെക്രട്ടറി ശ്രീകാന്ത് ആയിരുന്നു. എൽ പി, യുപി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗം കുട്ടികൾ നാല് ഗ്രൂപ്പുകൾ ആയിട്ടാണ് സ്പോർട്സ് മത്സരത്തിൽ പ്രകടനം കാഴ്ചവെച്ചത്. ഒന്നാം സ്ഥാനം റെഡ് ഹൗസ്, രണ്ടാം സ്ഥാനം ബ്ലൂ ഹൗസ്, മൂന്നാം സ്ഥാനം ഗ്രീൻ ഹൗസ് കരസ്ഥമാക്കി. രാവിലെ എട്ടുമണിക്ക് ആരംഭിച്ച മത്സരങ്ങൾ വൈകുന്നേരം  ആറുമണിയോടെ സമാപിച്ചു. സമാപന പൊതുസമ്മേളനത്തിൽ വിജയികൾക്ക് ഓവറോൾ കിരീടങ്ങൾ സമ്മാനിച്ചു.

 

പാലക്കാട് റവന്യൂ ജില്ലാ ജവഹർലാൽ നെഹ്റു ഹോക്കി ടൂർണമെന്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മലമ്പുഴ ജി വി എച്ച് എസ് എസ് സ്കൂൾ ടീം

 

പാലക്കാട് സബ് ജില്ല ഹാൻഡ് ബോൾ സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജിവിഎച്ച്എസ്എസ് മലമ്പുഴ സ്കൂൾ ടീം

 




ലിറ്റിൽ കൈറ്റ്സ്

 

ലിറ്റിൽ ഗൈഡ്സിന്റെ എട്ടാം ക്ലാസിലെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 29ന് സ്കൂൾ ഹെഡ്മിസ്ട്രസ് സ്വപ്നകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. ശ്രീ ഇഖ്ബാൽ എംകെ, കൈറ്റ് മാസ്റ്റർ ട്രെയിനർ കുട്ടികൾക്ക് ക്ലാസ് എടുത്തു.

അധ്യാപക ദിനം

വി എച്ച് എസ് ഇ -എൻ എസ് എസ് യൂണിറ്റ് അധ്യാപകദിനത്തോടനുബന്ധിച്ചു നടത്തിയ ഹൈസ്കൂൾ അധ്യാപകരോടുള്ള ആദരവ്.

 



പച്ചക്കറിത്തോട്ടം

സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ പച്ചമുളക്, തക്കാളി എന്നിവ വിളവെടുത്തു.

ആർപ്പോ... 2024

ഓണാഘോഷം സെപ്റ്റംബർ 13 ്ന് നടത്തി. ഓരോ വിഭാഗം കുട്ടികൾക്കായി പൂക്കള മത്സരങ്ങൾ നടത്തി.  എല്ലാ ടീച്ചർമാരുടെയും സഹകരണത്തോടെ വളരെ നല്ല ഒരു ഓണസദ്യയും കുട്ടികൾക്ക് നൽകി.

 

വാങ്മയം

മലയാള ഭാഷയിലെ പ്രതിഭയെ സംസ്ഥാനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പരീക്ഷയായ വാങ്മയം പരീക്ഷ സെപ്റ്റംബർ 25 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടത്തി.

 

പ്രവർത്തി പരിചയ മേള സ്കൂൾതല മത്സരം

പ്രവർത്തി പരിചയ മേളയുമായി ബന്ധപ്പെട്ട സ്കൂൾതല മത്സരം 26.09.24 ന് രാവിലെ 10 മണിക്ക് നടത്തി.വെജിറ്റബിൾ പ്രിൻറിംഗ്, പേപ്പർ ക്രാഫ്റ്റ്, വേസ്റ്റ് മെറ്റീരിയൽ പ്രോഡക്റ്റ്, ക്ലേ മോഡലിംഗ്, പാം ലീവ് പ്രൊഡക്ട്, ഫാബ്രിക് പെയിൻറിംഗ്, എംബ്രോയിഡറി, ബീഡ് വർക്ക്, ഹാൻഡ് എംബ്രോയ്ഡറി തുടങ്ങിയ നിരവധി ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.

ഹിന്ദി പ്രശ്നോത്തരി

ഹിന്ദി പ്രശ്നോത്തരി സെപ്റ്റംബർ 26 തീയതി നടത്തി.

ഐ ടി ക്വിസ് സ്കൂൾതല മത്സരം

ഹൈസ്കൂൾ IT ക്വിസ് മത്സരം നടത്തി വിജയികളെ തിരഞ്ഞെടുത്തു.

പിടിഎ മീറ്റിംഗ്

സെപ്റ്റംബർ 25ന്  യു പി , പി ടി എ മീറ്റിങ്ങും സെപ്റ്റംബർ 27ന് എൽ പി പിടിഎ മീറ്റിങ്ങും നടത്തി.