സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


സംസ്കൃതം എച്ച്.എസ്സ്.വട്ടോളി - പ്രവർത്തനങ്ങൾ - 2024-25

 

1. പ്രവേശനോത്സവം 2024 ജൂൺ 3

 

2024 ജൂൺ 3 തിങ്കൾ സ്കൂൾ പ്രവേശനോത്സവം ബഹുമാനപ്പെട്ട H M വി.പി ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് പ്രശസ്ത സിനിമാ നടൻ ശ്രീജിത്ത് കൈവേലി. പിടിഎ പ്രസിഡൻ്റ് എം.കെ സന്തോഷ് അധ്യക്ഷനായ ചടങ്ങിൽ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്ത് മെമ്പർ റിൻസി ആർ.കെ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.സ്റ്റാഫ് സെക്രട്ടറി സുനീഷ് മാഷ് നന്ദി പറഞ്ഞു.

സ്പോർട്സ് ക്ലബ്

 
 

സംസ്കൃത ഹൈ സ്കൂൾ വട്ടോളി സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ വേൾഡ് കപ്പ് ക്രിക്കറ്റ് പ്രവചന മത്സരം നടത്തി.... അതിൽ VII. B ക്ലാസിലെ അനൈയ് കാർത്തിക്കും,VI F ലെ അക്ഷര എസ്. ആർ വിജയികളായി...









യോഗാ ദിനം

 
 

വട്ടോളി:സംസ്കൃതം ഹൈസ്കൂൾ  അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു...ഹെഡ്മിസ്ട്രസ്സ്  വി പി ശ്രീജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് മാസ് യോഗ, റിഥിമറ്റിക് യോഗ തുടങ്ങിയവ അവതരിപ്പിച്ചു.